ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കരാറിലെ നിബന്ധനകൾ തെറ്റിച്ച പാകിസ്താൻ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താനിലേക്ക് നൽകിയിരുന്ന ജലം പുതുതായി കനാൽ നിർമിച്ച് രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി .
അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ഇല്ലാതാക്കാനും, കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുള്ള മനഃപൂർവമായ ശ്രമവുമാണ് പഹൽഗം ആക്രമണത്തിലൂടെ പാക്കിസ്ഥാൻ ലക്ഷ്യം വെച്ചതെന്ന് അമിത്ഷ പറഞ്ഞു.
അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും, ഇതെല്ലം ചെറിയ രീതിയിലുള്ള മുന്നറിയിപ്പുകൾ മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി.
പഹൽഗാമിൽ 26 പേരെ വധിച്ച ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.