വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്

കോട്ടയം: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് ഇയാളെ അനുനയിപ്പിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശൻ അനുകൂലികളും കെ.സി. വേണുഗോപാൽ അനുകൂലികളും തമ്മിലുള്ള പോര് രൂക്ഷമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. കഴിഞ്ഞ ദിവസം ഇതേ ഫ്ലെക്സിൽ ഒരു വിഭാഗം പ്രവർത്തകർ പാലഭിഷേകം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരിഓയിൽ പ്രയോഗം നടന്നത്.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

സെക്രട്ടേറിയറ്റിന് മുന്നിലും ഇരുനേതാക്കളുടെയും വലിയ ഫ്ലെക്സ് ബോർഡുകൾ അടുത്തടുത്തായി ഉയർന്നിട്ടുണ്ട്. ‘ഫ്ലെക്സ് യുദ്ധം’ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് തലസ്ഥാന നഗരിയിലെ സാഹചര്യം.

മറ്റ് ജില്ലകളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമാണ്:

ആലുവ: വി.ഡി. സതീശൻ അനുകൂലികൾ വാഹനങ്ങളിൽ പ്രകടനം നടത്തി തങ്ങളുടെ പിന്തുണ അറിയിച്ചു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

എരുമേലി: പമ്പാവാലിയിൽ കഴിഞ്ഞ ദിവസം രാത്രി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോര് പ്രവർത്തകർക്കിടയിൽ ചേരിതിരിവ് രൂക്ഷമാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേതൃമാറ്റത്തെച്ചൊല്ലിയുള്ള ഇത്തരം പരസ്യമായ പ്രതിഷേധങ്ങൾ പാർട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സംഭവം ഗൗരവകരമായി കാണുന്നതായും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts