മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്-ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം) നിർമാണം നടക്കുന്നതിനാൽ മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും.

ബദൽ റൂട്ടുകൾ :

എച്ച്എഎൽ ഭാഗത്ത് നിന്നു വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ: ഡൊഡ്ഡനെകുണ്ഡിജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുടർന്നു കാർത്തിക് നഗർ ജംക്‌ഷനിലൂടെ ഔട്ടർ റിങ് റോഡിലെത്തി ഇടത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മേൽപാലത്തിന്റെ അടിയിൽ നിന്നു യു ടേൺ എടുക്കണം. ഇവിടെ നിന്ന് ആൽപൈൻ എക്കോ റോഡിലൂടെ ആഞ്ജനേയ ജംക്ഷനിലെത്തി കുണ്ഡലഹള്ളി മെയിൻ റോഡ് വഴി വൈറ്റ്ഫീൽഡിലേക്കു പോകണം.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തു നിന്ന് എച്ച്എഎൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ:

കുണ്ഡലഹള്ളി ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു കുണ്ഡലഹള്ളി മെയിൻ റോഡിലൂടെ ആഞ്ജനേയ ജംക്ഷനിലെത്തണം. ആൽപൈൻ എക്കോ റോഡിലൂടെ ഔട്ടർ റിങ് റോഡിലെത്തി കാർത്തിക് നഗർ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മെയിൻ റോഡ് വഴി ദൊഡ്ഡനെകുണ്ഡി ജംക്ഷനിലെത്തണം. ഇവിടെ നിന്നു വലത്തേക്കു തിരിഞ്ഞു വർത്തൂർ മെയിൻ റോഡിൽ പ്രവേശിച്ച് എച്ച്എഎൽ ഭാഗത്തേക്കു പോകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts