മോസ്കൊ:റഷ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ ഭൂരിപക്ഷം.450 സീറ്റുകൾ ഉള്ള പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യൂണൈറ്റഡ് റഷ്യ പാർട്ടി 54 .2 ശതമാനം വോട്ടുകളും 343 സീറ്റുകളും ഉറപ്പിച്ചു.ഈ വിജയത്തോടെ 2018 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയ സാധ്യത പുടിൻ നിലനിർത്തി.ഇതോടെ തുടർച്ചയായി നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് പുട്ടിന്റെ കുതിപ്പ് ഉറപ്പായി.റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും 13 ശതമാനം വോട്ടുകളെ നേടാനായുള്ളു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായതിനാൽ ഏറെ പ്രാധാന്യമേറിയതാണ് പുടിന് ഈ വിജയം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
ഫ്ലോറിഡ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യാത്രാക്കാരിൽ... -
റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക്... -
ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
ജനീവ: വിനോദസഞ്ചാര കപ്പൽ കേന്ദ്രീകരിച്ചുണ്ടായ ഹന്താവൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ...
