നി​ക്ഷേ​പത​ട്ടി​പ്പ് കേ​സ്; ബെംഗളൂരു സൗ​ഹാ​ർ​ദ ബാ​ങ്കു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്, കേസ് രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു : മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ശു​ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രീ​ല​ക്ഷ്മി സൗ​ഹാ​ർ​ദ ബാ​ങ്ക് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​യു​ടെ സ്ഥാ​പ​ക​നാ​യ എ​ൻ. ശ്രീ​നി​വാ​സ മൂ​ർ​ത്തി​ അ​ദ്ദേ​ഹ​ത്തി​​ൻ്റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണ് റെയ്‌ഡ്‌ നടന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത്‌ നിരവധി നിക്ഷേപകരിൽ നിന്ന് 100 കോ​ടി​യി​ലേ​റെ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ​ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) 2022ൽ ശു​ശ്രു​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തതായി…

Read More

കള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…

Read More

ആഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധപ്പട്ട സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

ബംഗളൂരു: കർണാടക അഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്. തുംകുരുവിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നീലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പരിശോധന. എന്നാൽ ഇത് സംഭവിച്ച് ഇ.ഡി യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിഗ പ്രസ്താവന പുറത്ത് വന്നിട്ടില്ല. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നം. റെയ്ഡ്. സംബന്ധിച്ച് ഇ.ഡി വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന.  

Read More

കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ ചാമരാജ്പേട്ട് കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ വീട്ടിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡുകൾ ശിവാജിനഗറിലെ അദ്ദേഹത്തിന്റെ വീട്, കലാശിപാളയം, ചാമരാജപേട്ട് എന്നിവിടങ്ങളിലെ നാഷണൽ ട്രാവൽസിന്റെ ഓഫീസുകൾ, നഗരത്തിലെ യു.ബി സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണ്  നടന്നത്. സമീർ ഖാന്റെ മുത്തച്ഛൻ 1930 ൽ ആരംഭിച്ച ഒരു ട്രാവൽ കമ്പനിയാണ് നാഷണൽ ട്രാവൽസ്, അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് നടത്തിയതെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും…

Read More