കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ ചാമരാജ്പേട്ട് കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ വീട്ടിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡുകൾ ശിവാജിനഗറിലെ അദ്ദേഹത്തിന്റെ വീട്, കലാശിപാളയം, ചാമരാജപേട്ട് എന്നിവിടങ്ങളിലെ നാഷണൽ ട്രാവൽസിന്റെ ഓഫീസുകൾ, നഗരത്തിലെ യു.ബി സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണ്  നടന്നത്. സമീർ ഖാന്റെ മുത്തച്ഛൻ 1930 ൽ ആരംഭിച്ച ഒരു ട്രാവൽ കമ്പനിയാണ് നാഷണൽ ട്രാവൽസ്, അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കമ്പനി നിയന്ത്രിച്ചിരുന്നത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് നടത്തിയതെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും ഇ.ഡി ഉദ്യോഗസ്ഥർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുൻ കർണാടക മന്ത്രി ആർ റോഷൻ ബെയ്ഗിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് രാഷ്ട്രീയക്കാരുടെ 15 ഓളം സ്ഥലങ്ങളിൽ നിലവിൽ റെയ്ഡുകൾ നടക്കുന്നു. ഏഴ് തവണ എംഎൽഎ ആയ ബെയ്ഗ് ഐഎംഎ അഴിമതിക്കേസിൽ പ്രതിയാണ്, കൂടാതെ 2021 ജൂലൈ എട്ടിന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ബെയ്ഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചെങ്കിലും അതിന് അനുവദിച്ചില്ല.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts