പൊതു താല്പര്യ ഹർജി; പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി

ബെംഗളൂരു: നടപ്പാതകളിൽ വാഹനം നിർത്തുന്നതിനെതിരേ ബെംഗളൂരു സിറ്റി പോലീസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് ഉടൻ സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് ജയനഗർ പോലീസിന് കർണാടക ഹൈക്കോടതിയുടെ നിർദേശം.

വാഹനം നടപ്പാതകളിൽ നിർത്തുന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ ഒരു സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാത്‌പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

നടപ്പാതകളിൽ വാഹനം നിർത്തിയിരിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് സംഘടന ഹർജി സമർപ്പിച്ചത്. ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് ഹർജിയിൽ പറഞ്ഞു.

സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളും കേബിൾ ടി.വി. ഓപ്പറേറ്റർമാരും നടപ്പാതകളിൽ കേബിളുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരേ നടപടികൾ സ്വീകരിക്കണമെന്ന് ബി.ബി.എം.പിയോടും കോടതി നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts