ബെംഗളൂരു ∙ രാജ്യത്തെ അംഗീകൃത നഴ്സിങ് കോളജുകളുടെ പട്ടിക സുപ്രീം കോടതി നിർദേശപ്രകാരം തങ്ങളുടെ വെബ്സൈറ്റിൽനിന്നു നീക്കിയതായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വെബ്സൈറ്റിൽനിന്ന് എല്ലാ വിശദാംശങ്ങളും നീക്കണമെന്നും അതു വ്യക്തമാക്കുന്ന പകർപ്പ് ഇന്നു ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
തുടർന്ന്, കോടതി നിർദേശപ്രകാരം സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നുവെന്ന അറിയിപ്പ് വൈകിട്ടോടെ ഹോം പേജിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു നഴ്സിങ് കോളജിനും അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് അംഗീകാരം നൽകേണ്ടത്.
സ്ഥാപനങ്ങളുടെ അംഗീകാരം മൂന്നു വർഷത്തിലൊരിക്കൽ സംസ്ഥാന നഴ്സിങ് കൗൺസിൽ പുതുക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഐഎൻസി വെബ്സൈറ്റിൽനിന്നു നഴ്സിങ് കോളജുകളുടെ പട്ടിക പൂർണമായി നീക്കം ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.