കർണാടക ആർ ടി സിക്ക് 17 എണ്ണം, 11 സ്പെഷലുമായി കേരള;കൊള്ളയടിച്ച് സ്വകാര്യസർവ്വീസുകൾ; റിപ്പബ്ലിക് ദിന അവധിക്കു നാട്ടിൽ പോകാനുള്ള വഴികൾ ഇങ്ങനെ.

ബെംഗളൂരു ∙ നാട്ടിലേക്കുള്ള യാത്രാദുരിതം കണക്കിലെടുത്ത് പുതുവർഷത്തിലും കൈനിറയെ സ്പെഷലുകളുമായി കേരള ആർടിസി. റിപ്പബ്ലിക്ദിന അവധിക്ക് അടുത്തയാഴ്ച നാട്ടിലേക്കു തിരിക്കുന്നവർക്കായി 11 സ്പെഷലുകളാണ് കേരള ആർടിസി ഇന്നലെ പ്രഖ്യാപിച്ചത്. 25നു രാത്രി എറണാകുളം, തൃശൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക.ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് അടുത്തയാഴ്ച ആദ്യം രണ്ടാംഘട്ട സ്പെഷലുകൾ പ്രഖ്യാപിക്കും.

25നു ബെംഗളൂരുവിൽ നിന്നു കുറഞ്ഞതു 15 സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).കർണാടകയ്ക്കു 17 സ്പെഷൽ

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

കർണാടക ആർടിസി 25നു കേരളത്തിലേക്കു പതിവു സർവീസുകൾക്കു പുറമെ 17 സ്പെഷൽ സർവീസുകളാണ് ഇതുവരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാർ (1), എറണാകുളം (2), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (5), കണ്ണൂർ (3) എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ ബസുകളിലെ ടിക്കറ്റുകളിലേറെയും വിറ്റഴിഞ്ഞു. കൊള്ളനിരക്കുമായി സ്വകാര്യ സർവീസുകൾ

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

റിപ്പബ്ലിക് ദിന അവധിക്കു നാട്ടിലേക്കു തിരക്കു കനത്തതോടെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് ചാർജ് മൂവായിരം കടന്നു. 25നു ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസുകളിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഉയർന്ന നിരക്കിൽ സ്പെഷൽ ബസുകൾ ഇറക്കിയത്. എറണാകുളം 1500–3000 രൂപ, കോട്ടയം 1500-2750 രൂപ, തിരുവനന്തപുരം (തിരുനെൽവേലി വഴി) 1550–2750 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
[masterslider id="10"]

Related posts