ഛേത്രിയുടെ ഇരട്ട ഗോളിൽ ബാഗ്ലൂരിന് തകർപ്പൻ ജയം

മുംബൈ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും പരാജയം. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ബെംഗളൂരു എഫ് സിക്കെതിരെ വലിയ പരാജയം തന്നെയാണ് മുംബൈ സിറ്റി നേരിടേണ്ടി വന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ഇന്നത്തെ ജയം. സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ബെംഗളൂരു ജയത്തിന് ശക്തിയായത്. ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഫൗളിൽ നിന്ന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 52ആം മിനുട്ടിൽ ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. 63ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക്…

Read More

വേദനിക്കുന്നവർക്ക് സാന്ത്വനമേകി ബെംഗളൂരു നഗരത്തിൽ കെ.എം.സി.സി യുണ്ട്.

കെ എം സി സി യുടെ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾ ബെംഗളൂരു നഗരത്തിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം അറിവുള്ളതാണ്, അശരണരേയും അപകടം പറ്റിയ പറ്റിയവരേയും ജാതി മത വർണ വ്യത്യാസങ്ങൾ മറികടന്ന്കെ  എം സി സി കൈ മെയ് മറന്ന് സഹായിക്കാറുണ്ട്, അതിന് നിദർശനമായ ഒരു വാർത്ത കൂടി. രണ്ട് മാസം മുന്നെ ശക്തമായ തലവേദനയെ തുടർന്ന് പരിശോധനക്കെത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശിനി രാധക്കാണ് കെ എം സി സി യുടെ സഹായം ലഭിച്ചത്, മുൻപ്  യുവതിക്ക് ട്യൂമറാണെന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു. പിന്നീട് തിരുവനന്തപുരം…

Read More

വജ്ര ബസുകളുടെ നിരക്ക് കുറച്ചതോടെ യാത്രക്കാര്‍ ഇടിച്ചു കയറുന്നു.

ബെംഗളൂരു∙ ബിഎംടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചതായി ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ. വജ്ര, വായുവജ്ര സർവീസുകളിൽ 37 ശതമാനം വരെയാണ് ജനുവരി ഒന്നു മുതലുള്ള നിരക്കിളവ്. എസി ബസുകളിൽ പ്രതിദിനം 20,000 യാത്രക്കാർ അധികമായി സഞ്ചരിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്. വജ്ര ബസിൽ മിനിമം നിരക്ക് രണ്ടു കിലോമീറ്ററിന് 15 രൂപയായിരുന്നത് 10 രൂപയായി കുറച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസുകളിലെ നാലു ഫെയർ സ്റ്റേജ് നിരക്കിലാണ് കുറവ്…

Read More

ഒരു കള്ളനും ഇങ്ങനെ ഒരു ഗതി വരുത്തരുതേ! മാല പൊട്ടിച്ചു കടന്നു കളഞ്ഞ കള്ളന് പണികിട്ടി.

ബെംഗളൂരു : വീട്ടമ്മയുടെ മാലപൊട്ടിച്ച് വാനിൽ കടന്നുകളയാൻ ശ്രമിച്ചയാളെ പൊലീസ് പിന്തുടർന്നു പിടികൂടി. എച്ച്എസ്ആർ ലേഔട്ടിൽ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മാലയാണ് ആനേക്കൽ സ്വദേശി സോമശേഖർ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട വഴിയാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് കോൺസ്റ്റബിൾമാരായ മഹേഷ് നായികും ബസവരാജും സോമശേഖർ സഞ്ചരിച്ച വാൻ കണ്ടെത്തുകയും ബൈക്കിൽ പിന്തുടരുകയും ചെയ്തു. കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡ് അവസാനിച്ചതിനാൽ വാൻ നിർ‌ത്തിയ സോമശേഖർ ഇറങ്ങിയോടി. കടന്നുകളയാനുള്ള ശ്രമത്തിനിടെ സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്കു കയറിയെങ്കിലും ആസ്ബസ്റ്റോസ് തകർന്നു താഴെ വീണു. പിന്നാലെയെത്തിയ പൊലീസുമായി മൽപിടുത്തം…

Read More

സുരക്ഷിതമല്ലെങ്കില്‍ പൂട്ട്‌ വീഴും;നോട്ടിസ് നൽകിയ റൂഫ്ടോപ് ബാറുകളിലും റസ്റ്ററന്റുകളിലും വീണ്ടും പരിശോധന:

ബെംഗളൂരു∙  വേണ്ടത്ര അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനെ തുടർന്നു നോട്ടിസ് നൽകിയ 70 റൂഫ്ടോപ് ബാറുകളിലും റസ്റ്ററന്റുകളിലും അഗ്നിശമനസേന വീണ്ടും സുരക്ഷാ പരിശോധന തുടങ്ങി. ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ ഈ മാസം 14 വരെയാണ് ഈ സ്ഥാപനങ്ങൾക്കു സമയം അനുവദിച്ചിരുന്നത്. സുരക്ഷയിൽ വീഴ്ചവരുത്തിയവയ്ക്കെതിരെ കർശനനടപടി സ്വീകരിക്കും. ഇതിനിടെ, നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന റൂഫ്ടോപ് പബ്ബുകളും റസ്റ്ററന്റുകളും പൂട്ടാൻ ബെംഗളൂരു മഹാനഗരസഭയും (ബിബിഎംപി) നടപടി തുടങ്ങി. കഴിഞ്ഞമാസം മുംബൈയിൽ റൂഫ്ടോപ് പബ്ബിൽ തീപിടിത്തത്തിൽ 14പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു ബെംഗളൂരുവിൽ ബിബിഎംപിയും അഗ്നിശമനസേനയും ഈമാസം ആദ്യം പരിശോധന നടത്തിയത്.…

Read More

എല്ലാ നഴ്സിങ് കോളജുകളുടെയും പട്ടിക നീക്കിയെന്ന് ഐഎൻസി സത്യവാങ്മൂലം

ബെംഗളൂരു ∙ രാജ്യത്തെ അംഗീകൃത നഴ്സിങ് കോളജുകളുടെ പട്ടിക സുപ്രീം കോടതി നിർദേശപ്രകാരം തങ്ങളുടെ വെബ്സൈറ്റിൽനിന്നു നീക്കിയതായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വെബ്സൈറ്റിൽനിന്ന് എല്ലാ വിശദാംശങ്ങളും നീക്കണമെന്നും അതു വ്യക്തമാക്കുന്ന പകർപ്പ് ഇന്നു ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. തുടർന്ന്, കോടതി നിർദേശപ്രകാരം സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നുവെന്ന അറിയിപ്പ് വൈകിട്ടോടെ ഹോം പേജിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു നഴ്സിങ് കോളജിനും അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും…

Read More

കർണാടക ആർ ടി സിക്ക് 17 എണ്ണം, 11 സ്പെഷലുമായി കേരള;കൊള്ളയടിച്ച് സ്വകാര്യസർവ്വീസുകൾ; റിപ്പബ്ലിക് ദിന അവധിക്കു നാട്ടിൽ പോകാനുള്ള വഴികൾ ഇങ്ങനെ.

ബെംഗളൂരു ∙ നാട്ടിലേക്കുള്ള യാത്രാദുരിതം കണക്കിലെടുത്ത് പുതുവർഷത്തിലും കൈനിറയെ സ്പെഷലുകളുമായി കേരള ആർടിസി. റിപ്പബ്ലിക്ദിന അവധിക്ക് അടുത്തയാഴ്ച നാട്ടിലേക്കു തിരിക്കുന്നവർക്കായി 11 സ്പെഷലുകളാണ് കേരള ആർടിസി ഇന്നലെ പ്രഖ്യാപിച്ചത്. 25നു രാത്രി എറണാകുളം, തൃശൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക.ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് അടുത്തയാഴ്ച ആദ്യം രണ്ടാംഘട്ട സ്പെഷലുകൾ പ്രഖ്യാപിക്കും. 25നു ബെംഗളൂരുവിൽ നിന്നു കുറഞ്ഞതു 15 സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ…

Read More

കളിക്കാതെ ബ്ലാസ്റ്റേഴ്‌സ്, കളിച്ചു ജയിച്ചു ജെംഷെഡ്പൂർ..

തുടരെ ഉള്ള മത്സരങ്ങളെ തുടർന്ന് ഒരു പറ്റം മാറ്റങ്ങളും ആയാണ് രണ്ടു ടീമും ഇന്ന് കളത്തിൽ ഇറങ്ങിയത്. പുതിയ കോച്ച് ഡിജെയുടെ ചിറകിലേറി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ പഴയ ആശാന്റെ ടീമുമായി ഒന്ന് കളിച്ചു നിൽക്കാൻ കൂടി സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ജയിക്കാനുള്ള രണ്ടു ഗോളുകളും അടിച്ചു ജെംഷെഡ്പൂർ കേരളത്തെ മാച്ചിൽ നിന്നും പുറം തള്ളുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഒരു ആശ്വാസ ഗോൾ നേടാൻ കേരളത്തിനായെങ്കിലും  കളി മുഴുവൻ സമയവും ജെംഷെഡ്പൂരിന്റെ കൈകളിൽ തന്നെ ആയിരുന്നു. അങ്ങനെ പരാജയം അറിയാത്ത  തുടർച്ചയായ മൂന്നു കളികൾക്കുശേഷം ജെംഷെഡ്പൂരിൽ ഇറങ്ങിയ…

Read More
Click Here to Follow Us