കളിക്കാതെ ബ്ലാസ്റ്റേഴ്‌സ്, കളിച്ചു ജയിച്ചു ജെംഷെഡ്പൂർ..

തുടരെ ഉള്ള മത്സരങ്ങളെ തുടർന്ന് ഒരു പറ്റം മാറ്റങ്ങളും ആയാണ് രണ്ടു ടീമും ഇന്ന് കളത്തിൽ ഇറങ്ങിയത്. പുതിയ കോച്ച് ഡിജെയുടെ ചിറകിലേറി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ പഴയ ആശാന്റെ ടീമുമായി ഒന്ന് കളിച്ചു നിൽക്കാൻ കൂടി സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ജയിക്കാനുള്ള രണ്ടു ഗോളുകളും അടിച്ചു ജെംഷെഡ്പൂർ കേരളത്തെ മാച്ചിൽ നിന്നും പുറം തള്ളുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഒരു ആശ്വാസ ഗോൾ നേടാൻ കേരളത്തിനായെങ്കിലും  കളി മുഴുവൻ സമയവും ജെംഷെഡ്പൂരിന്റെ കൈകളിൽ തന്നെ ആയിരുന്നു. അങ്ങനെ പരാജയം അറിയാത്ത  തുടർച്ചയായ മൂന്നു കളികൾക്കുശേഷം ജെംഷെഡ്പൂരിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ ആശാനും ടീമും അവരുടെ ആദ്യ ഹോം മാച്ച് ജയം ആഘോഷിച്ചു.

കളി തുടങ്ങി ഇരുപത്തി ഏഴാം സെക്കൻഡിൽ തന്നെ ജെറി കേരളത്തിന്റെ വല കുലുക്കി. ഐസലിലെ തന്നെ ഏറ്റവും വേഗം ഏറിയ ഗോൾ. ബോക്സിന്റെ സൈഡിൽ നിന്നും  ആഷിമിന്റെ ഒരു ദുർബല ഷോട്ട് ജെറി പാസ്സാക്കി മാറ്റുകയായിരുന്നു, ഗോൾ കീപ്പറെ ഒന്ന് വെട്ടിച്ചു ബോൾ നെറ്റിലേക്ക്. തുടക്കത്തിലേ ഈ ഷോക്കിൽ നിന്നും ബ്ലാസ്റ്റേഴ്സിന് പിന്നെ ഒരു ഉയർത്തേഴുനെൽപ്പു ഉണ്ടായില്ല. മുപ്പത്തി ഒന്നാം മിനുറ്റിൽ ആഷിം കേരളത്തിന്റെ വല വീണ്ടും കുലുക്കി. ഇത്തവണ ജിൻഖാന്റെ ഒരു ഡിഫെൻസിവ് മിസ്റ്റേക്ക് ആണ് ഗോളിന് വഴിയൊരുക്കിയത്. തുടർന്നും നല്ല കളി കാഴ്ചവെച്ച ആശാനും പിള്ളേരും ബ്ലാസ്‌റ്റേഴ്‌സിനെ കളിയുടെ ഒരു മേഖലയിലും ആധിപത്യം നേടാൻ അവസരം കൊടുത്തില്ല. 43 ആം മിനുട്ടിൽ കിസീറ്റോ പരിക്കുപറ്റി പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർത്തിയായി.

സെക്കന്റ് ഹാഫിൽ നേമാനിയയെ ഇറക്കിയ ഡിജെ കളി മാറ്റി കളിച്ചു നോക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. മെഹ്താബിനെ കൂടി കളത്തിലിറക്കിയ ആശാൻ ബ്ലസ്റ്റേഴ്സിന്റെ മുന്നിൽ ഒരു ഉരുക്കു പ്രതിരോധ കോട്ട തന്നെ തീർത്തു. ഇഞ്ചുറി ടൈമിലാണ് സിഫിനിയോസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആശ്വാസ ഗോൾ നേടുന്നത്. ഇടതു വിങ്ങിൽ നിന്നും ജിംഗാൻറെ ക്രോസ്സ് ഡിഫെൻഡേഴ്സിനെയും ഗോളിയെയും മറികടന്നു സിഫെനിയോസിനു ഹെഡ് ചെയ്യാൻ പാകത്തിൽ എത്തുകയായിരുന്നു.

പ്രേത്യേകിച്ചു ഒരു നല്ല കളിയും പുറത്തെടുക്കാനാകാഞ്ഞ ബ്ലാസ്റ്റേഴ്സിന് അർഹിക്കുന്ന തോൽവിയും, നന്നായി കളിച്ച ജെംഷെഡ്പൂരിനു ലഭിക്കേണ്ട വിജയവും ആയിരുന്നു ഇത്. തൊണ്ണൂറു മിനുറ്റിൽ രണ്ടു പ്രാവശ്യം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഗോളിന് നേരെ ഷോട്ടുതിർക്കാൻ കഴിഞ്ഞത്.കേരളത്തിന്റെ അടുത്ത കളി ഈ ഞായറാഴ്ച ഗോവക്കെതിരെ ആണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us