ബെംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് കർണാടക സർക്കാറിനോട് ഹൈക്കോടതി.ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതിയ ധീരനായിരുന്നു മൈസൂർ കടുവയെന്ന ടിപ്പു സുൽത്താനെന്ന് സർക്കാർ അഭിഭാഷകന്റെ മറുപടി.തന്റെ പരിമിതമായ അറിവിൽ ടിപ്പു മൈസൂർ നാട്ടുരാജ്യത്തെ രാജാവായിരുന്നു, സ്വാതന്ത്ര സമരസേനാനിയൊന്നും ആയിരുന്നില്ല.ബ്രിട്ടീഷുകാർക്ക് പകരം ഹൈദരാബാദ് നൈസാം ആണ് ടിപ്പുവിനെ ആക്രമിച്ചിരുന്നതെങ്കിലും അദ്ദേഹം തിരിച്ചടിക്കുമായിരുന്നു.
ഈ മാസം പത്താം തീയതി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തടയണം എന്നാവശ്യപ്പെട്ട് കുടക് സ്വദേശി കെ പി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈ കോടതി ഇന്നലെ.ഒട്ടേറെ കുടക് സ്വദേശികളെ കൊലപ്പെടുത്തിയ ഏകാധിപതിയുടെ ജന്മദിനം ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.2015 നവംബര്‍ 10 നു സംഘടിപ്പിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ മലയാളിയായ ശാഹുല്‍ എന്നയാളും കുടക് സ്വദേശിയായ കുട്ടപ്പാ എന്നായാളും മരിച്ചതും ഹര്‍ജിക്കാരന്‍ ശ്രദ്ധയില്‍ പെടുത്തി.അന്ന് വി എച് പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധം വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ആഘോഷവുമായി മുന്നോട്ട് പോയത്.
കഴിഞ്ഞയാഴ്ച മഞ്ജുനാഥ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പൊതു താല്പര്യ ഹര്‍ജിയായി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചിനു നല്‍കാന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
അതേസമയം സര്‍ക്കാര്‍ നടത്തുന്ന ടിപ്പു ജയന്തി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു.നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ എട്ടാം തീയതിമുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.ഇതിന്റെ പേരില്‍ ക്രമസമാധാന നില തകര്‍ക്കാന്‍ വ്യക്തികളോടെ പ്രസ്ഥാനങ്ങളോ ശ്രമിച്ചാല്‍ ശക്തമായ നിയമ നടപടികള്‍ എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ബെന്ഗലൂരുവില്‍ വച്ചു നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗം ടിപ്പു ജയന്തിക്കെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു,ജനങ്ങളെ തമ്മിലടിപ്പിച്ചു വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള കളികള്‍ ആണ് കോണ്‍ഗ്രെസ് നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.