‘ഒയ്മ്യക്കോണ്‍ ‘:സ്ഥിര ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം പകരുന്ന കാഴ്ചകള്‍ ഇങ്ങനെയൊക്കെ …

ജനവാസമുള്ള ഒരു പ്രദേശത്തെ തണുപ്പിന്റെ തോത് മൈനസ് അറുപത്തി രണ്ടു ഡിഗ്രി ..ഈ ജനുവരി മാസത്തിലെ കാര്യമാണ് ഇത് …!
കുതിര ഇറച്ചിയും .ഹിമാകലമാനുകളുടെയും ഇറച്ചിയുമൊക്കെ തിന്നു ജീവിക്കുന്ന സാധാരണ ജനങ്ങള്‍… സംശയിക്കേണ്ട ഭൂമിയിലെ സ്ഥിര ജനവാസമുള്ള ഏറ്റവും തണുത്ത പ്രദേശം …സൈബീരിയയിലെ ‘ഒയ്മ്യക്കോണ്‍ …’ഇവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ വിചിത്രവും ബഹു രസവുമാണ്‌ …
മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്ന് ദിവസം മുന്‍പേ കുഴി എടുക്കണം …കല്‍ക്കരി പുകച്ചു ഐസ് കട്ടകള്‍ ഉരുക്കിയ ശേഷം വീണ്ടും കല്‍ക്കരി പുകച്ചു കുഴിയെടുത്ത് ആവശ്യമുള്ള ആഴം വെട്ടിയെടുക്കണമത്രേ …എങ്കിലും ശവമടക്കി മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞു എത്തിയാലും ബോഡി അതുപോലെ തന്നെ കിടക്കും ….നൂറും ഇരുന്നൂറും കിലോമീറ്റര്‍ താണ്ടിയാണ് പലരും ശവം സംസ്കരിക്കുന്നത് പോലും ….

റഷ്യയുടെ 78 ശതമാനം വരുന്ന  ഭൂപ്രദേശം വ്യക്തമായി പറഞ്ഞാല്‍ ആസ്ട്രേലിയയുടെ വലിപ്പമുള്ള ഹിമ ഭൂമി അതാണ് സൈബീരിയ …! ഭൂമിയുടെ ഒന്‍പതു ശതമാനം സൈബീരിയക്ക് അവകാശപ്പെട്ടതാണ് ….ജനസംഖ്യ അനുപാതം നോക്കിയാല്‍ വളരെ കുറഞ്ഞ ജനസാന്ദ്രത ആണ് അവിടുത്തെത് ..അങ്ങനെയുള്ള ആ കൊച്ചു രാജ്യത്തെ ഒരു ചെറിയ വില്ലേജ് …അതാണ് ‘ഒയ്മ്യക്കോണ്‍ ‘

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ തണുപ്പിന്റെ അളവ് മൈനസ് അറുപത്തിനാലായിരുന്നു ..വോഡ്ക വരെ തണുത്തു മരവിച്ചു പോകുന്ന കാലാവസ്ഥ …..എന്നാല്‍ വേനല്‍ ക്കാലത്ത് പതിനെട്ടു ഡിഗ്രി വരെ ഉയര്‍ന്നു പൊങ്ങും ..ഉത്തര ധ്രുവത്തില്‍ താപനിലയിലെ ഗണ്യമായ വ്യത്യാസം രേഖപ്പെടുതുന്നതും ഇവിടെ തന്നെ …..
കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ പിന്നെ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ് ..താപനില നിയന്ത്രിച്ചിട്ടുള്ള സ്കൂളിലോ വീട്ടിലോ അല്ലാതെ പുറത്തെ അന്തരീക്ഷവുമായുള്ള ബന്ധം പരമാവധി കുറയ്ക്കുന്നു ….ഭക്ഷണ രീതികളിലെ മറ്റൊരു പ്രത്യേകത സൂപ്പ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത് …കാരണം മറ്റൊന്നുമല്ല …ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച മാംസാഹാരമാണ് സൈബീരിയയില്‍ കിട്ടുന്നത് ,,പക്ഷെ എന്ത് ചെയ്യാം ..അത് പാകം ചെയ്‌താല്‍ അതിലെ കൂടുതല്‍ പോഷക ഘടകങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെടും ..ആയതിനാല്‍ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ തുടര്‍ന്ന് കഴിയില്ല എന്നാ കാര്യം തീര്‍ച്ചയല്ലേ ..ആയതിനാല്‍ ലഭിക്കുന്ന ധാന്യങ്ങള്‍ അടക്കം സൂപ്പാക്കി കുടിക്കുകയാണ് ചെയ്യുന്നത് …തുടര്‍ന്ന് ശരീരത്തിന്റെ ഊഷ്മാവ് കൂടി വരുന്നു ..! ….സാധാരണ മൈനസ് ഇരുപത് ഡിഗ്രിയൊന്നും ഇവിടുത്തുകാര്‍ക്ക് വലിയ പ്രശ്നമേ അല്ല …കാരണം അതിനോടൊക്കെ അവര്‍ എന്നോ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു …..
ശൈത്യ കാലത്ത് ഇവിടെയുള്ള ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവും വസ്ത്രവും മറ്റു ജീവിതാവശ്യത്തിനുള്ള സാധനങ്ങളും വിതരണം ചെയ്യാന്‍ പ്രേത്യകതരം ട്രെക്കുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് …പക്ഷെ വളരെ റിസ്ക്‌ പിടിച്ച യാത്രയാണ്‌ ഇത് ..കാരണം മഞ്ഞു മൂടപ്പെട്ട പാതകളില്‍ എവിടെയാണ് ഗര്‍ത്തങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്നു പറയാന്‍ കഴിയില്ല ..ഒടുവില്‍ ദിശ തെറ്റിയ ഓഫ് റോഡായ വാഹനങ്ങള്‍ തിരിച്ചെടുത്തു എത്തിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുന്നു.
ഒരു കൊച്ചു രാജ്യം പ്രകൃതിയോട് പട പൊരുതി ജീവിക്കുന്നത് തുടരുകയാണ് …നമുക്ക് വിചിത്രമെന്നു തോന്നുന്ന പലതും ഇവിടെ അതിജീവനത്തിന്റെ നിത്യ കാഴ്ചകള്‍ തന്നെ ……
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us