ഛേത്രിയുടെ ഇരട്ട ഗോളിൽ ബാഗ്ലൂരിന് തകർപ്പൻ ജയം

മുംബൈ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും പരാജയം. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ബെംഗളൂരു എഫ് സിക്കെതിരെ വലിയ പരാജയം തന്നെയാണ് മുംബൈ സിറ്റി നേരിടേണ്ടി വന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ഇന്നത്തെ ജയം. സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ബെംഗളൂരു ജയത്തിന് ശക്തിയായത്.

ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഫൗളിൽ നിന്ന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 52ആം മിനുട്ടിൽ ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. 63ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച് മികുവാണ് ബെംഗളൂരുവുന്റെ മൂന്നാം ഗോളിന്റെ ഉടമ.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

76ആം മിനുട്ടിൽ ലിയോ കോസ്റ്റയിലൂടെ മുംബൈ ഒരു ഗോൾ മടക്കി എങ്കിലും കളിയിലേക്ക് തിരിച്ചുവരാൻ ഉള്ള മികവ് കളത്തിൽ പുറത്തെടുക്കാൻ മുംബൈ സിറ്റിക്കായില്ല. ഇന്നത്തെ ജയത്തോടെ 21 പോയന്റുമായി ചെന്നൈയിനെ പിന്തള്ളി ബെംഗളൂരു ലീഗിൽ ഒന്നാമതെത്തി. 14 പോയന്റുള്ള മുംബൈ സിറ്റി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

നാളെ ഗുഹാത്തിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈ എ ഫ്സിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts