വിവരാവകാശ പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: രാംനഗര ജില്ലയിലെ താവരക്കരയിൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകനായ എസ്. വെങ്കടേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ രാംനഗര പോലീസ് അറസ്റ്റ് ചെയ്തു. താവരക്കര സ്വദേശികളായ പ്രദീപ് കുമാർ (33), സതീഷ് (20), തേജസ് കുമാർ (22) എന്നിവരാണ് പോലീസ് പിടിയിലായത്.

പണമിടാപ്പാട്‌ കാരനായ പ്രദീപ് പത്തു ലക്ഷം രൂപ വെങ്കടേഷിന് വായ്പയായി നൽകിയെന്നും അതിന്റെ പലിശയിനത്തിൽ ചെറിയ തുക മാത്രമേ പ്രദീപ് തിരിച്ചു നല്കിയിരുന്നുള്ളുവെന്നും, പണം തിരികെ ചോദിച്ചപ്പോൾ പോലീസിൽ പരാതിനല്കുമെന്നു പ്രദീപിനെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

തുടർന്ന് പ്രതീപും കൂട്ടരും ചേർന്ന് സ്വന്തം കൃഷിയിടത്തിൽ വെച്ച് വെങ്കടേഷിന്റെ കയ്യും കാലും വെട്ടി പരിക്കേൽപ്പിക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts