ഓഗസ്റ്റ് മുതൽ സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം നടപ്പാക്കും

സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം നടപ്പാക്കാനൊരുങ്ങി പ്രതിരോധവകുപ്പ്. ഓഗസ്റ്റ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കേഡർ, റെജിനെന്‍റ് വ്യത്യാസമില്ലാതെ ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ യൂണിഫോമാണ് ഏകീകരിക്കുകയെന്ന് സൈനിക വക്താവ് അറിയിച്ചു. സൈനിക കമാൻഡർമാരുടെ കോൺഫറൻസാണ് നിർണായക തീരുമാനമെടുത്തത്.

റെജിമെന്‍റേഷനും മറ്റു പരിധികൾക്കുമെല്ലാം മുകളിലായി സൈനിക തലപ്പത്തുള്ളവരുടെ സേവനങ്ങളിൽ പൊതുവായ ഐക്യം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ യൂണിഫോം ഏകീകരിക്കുന്നതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. യൂണിഫോ ഏകീകരണം സേനയുടെ സ്വഭാവത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ തൊപ്പി, തോളിലെ റാങ്ക് ബാഡ്ജുകൾ, ജോർജറ്റ് പാച്ചസ്,ബെൽറ്റ്, ഷൂസ്, ഫ്ലാഗ് റാങ്ക് എന്നിവയാണ് ഏകീകരിക്കുക.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

കേണൽ മുതൽ താഴോട്ടുള്ള ഓഫിസർമാരുടെ യൂണിഫോമിൽ മാറ്റമുണ്ടായിരിക്കില്ല. കഴിഞ്ഞ വർഷം സൈനികർക്കായി പുതിയ കോംപാറ്റ് യൂണിഫോം വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പുറകേയാണ് സൈനിക തലപ്പത്തും യൂണിഫോമിൽ മാറ്റം വരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts