നമ്മ മെട്രോക്ക് 3900 കോടി വായ്പ നല്‍ക്കാന്‍ തയ്യാറായി യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിക്കു യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) 500 ദശലക്ഷം യൂറോ (ഏകദേശം 3900 കോടി രൂപ) വായ്പ നൽകും. ഭൂഗർഭപാത ഉൾപ്പെടുന്ന 21 കിലോമീറ്റർ ഗോട്ടിഗെരെ–നാഗവാര (റെഡ്‌ലൈൻ) പാതയുടെ നിർമാണത്തിനുള്ള തുക രണ്ടു ഘട്ടങ്ങളിലായാകും നൽകുക. ഇതുസംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) എംഡി മഹേന്ദ്ര ജെയിനും ഇഐബി സീനിയർ ലോൺ ഓഫിസർ സുനിത ലുക്കൂവും കരാർ ഒപ്പിട്ടു.

ഗോട്ടിഗെരെ–നാഗവാര പാതയുടെ നിർമാണത്തിനായി ബിഎംആർസിഎൽ ആകെ 800 ദശലക്ഷം യൂറോ (ഏകദേശം 6250 കോടി രൂപ) വായ്പയെടുക്കും. ഇതിൽ ശേഷിച്ച 300 ദശലക്ഷം യൂറോ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) വായ്പ നൽകും. ഭാവിയിൽ വിമാനത്താവളത്തിലേക്കു ബന്ധിപ്പിക്കുന്ന മെട്രോ പാത ആയതിനാൽ നമ്മ മെട്രോ നെറ്റ്‌വർക്കിൽ ഏറ്റവും തിരക്കേറിയ റൂട്ടായിരിക്കും ഇത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts