കെ എം സി സി യുടെ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾ ബെംഗളൂരു നഗരത്തിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം അറിവുള്ളതാണ്, അശരണരേയും അപകടം പറ്റിയ പറ്റിയവരേയും ജാതി മത വർണ വ്യത്യാസങ്ങൾ മറികടന്ന്കെ എം സി സി കൈ മെയ് മറന്ന് സഹായിക്കാറുണ്ട്, അതിന് നിദർശനമായ ഒരു വാർത്ത കൂടി.
രണ്ട് മാസം മുന്നെ ശക്തമായ തലവേദനയെ തുടർന്ന് പരിശോധനക്കെത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശിനി രാധക്കാണ് കെ എം സി സി യുടെ സഹായം ലഭിച്ചത്, മുൻപ് യുവതിക്ക് ട്യൂമറാണെന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.
പിന്നീട് തിരുവനന്തപുരം ആർ സി സിയിലെ ഡോക്ടർമാരുടെ സഹായം തേടുകയും ആറ് മാസത്തേക്കുളള ഗുളിക കൊടുത്തു ഇത് കഴിച്ചതിന് ശേഷം വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒരു മാസത്തിന് ശേഷം ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചക്കരകല്ല് പാലീയേറ്റീവ് സെൻ്ററിൽനിന്ന് ബെംഗളൂരു കെ എം സി സി യെ ബന്ധപ്പെടുകയും ഇവിടെയുളള ആശുപത്രിയിൽ ചിക്തിസയ്ക്ക് സഹായം തേടുകയും ചെയ്തു.
പ്രശസ്തമായ നിംമ്ഹാൻസ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചു വിധക്തരായ ഡോക്ടർമാരെ കൊണ്ട് പരിശോധിപ്പിച്ചു അടുത്ത മാസം ശസ്ത്രക്രിയക്കുളള ഒരുക്കങ്ങളോടെ വരാൻ അവിടെ നിന്നും ഡോക്ടർ പറഞ്ഞു വേദനക്കുളള മരുന്നും കൊടുത്തു.
ശരീരം ആകെ വേദനകൊണ്ട് തളർന്ന് നടക്കാൻ പോലുമാകാതെ രാവിലെ ബെംഗളൂരുവിൽ എത്തിയ ആ കുടുംബിനിയുടെ മനസ്സിൽ പ്രതീക്ഷയുടെ വെട്ടം തെളിയിച്ച് പ്രഭാതം മുതൽ സന്ധ്യമയങ്ങുന്നത് വരെ ജാതി മത ചിന്തകളില്ലാതെ മാനുഷിക മൂല്യം ഉയർത്തികാട്ടി
കൂടെ നിന്ന് സ്വന്തനമേകി കെ എം സി സി പ്രർത്തകർ.