കള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ന​ടി ര​ന്യ റാ​വു​വിൻ്റെ കോ​ടി​ക​ൾ വിലമതിക്കുന്ന സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇഡി

ബെംഗളൂരു : ബെംഗളൂരു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി ന​ടി​യും മോ​ഡ​ലു​മാ​യ ര​ന്യ റാ​വു​വി​ന്റെ 34.12 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. വി​ക്ടോ​റി​യ ലേ​ഔ​ട്ടി​ലെ വീ​ട്, അ​ർ​ക്കാ​വ​തി ലേ​ഔ​ട്ടി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ട്, തു​മ​കൂ​രു​വി​ലെ വ്യ​വ​സാ​യ ഭൂ​മി, ആ​നേ​ക്ക​ലി​ലെ കൃ​ഷി​ഭൂ​മി എന്നിവയാണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രാ​യ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ണ്ടു​കെ​ട്ടി​യ​ത്. മാ​ർ​ച്ച് മൂ​ന്നി​ന് ദു​ബൈ​യി​ൽ​നി​ന്നെത്തിയ ര​ന്യ റാ​വു, ബെംഗളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ വെ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.​ആ​ർ.​ഐ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് 12.56 കോ​ടി വി​ല​വ​രു​ന്ന 14.2 കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തത്.…

Read More

ഇഡി പരിശോധനകൾ: ഒരു നിയമലംഘനത്തെയും പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരമയ്യ. തന്റെ സർക്കാർ നിയമലംഘനത്തെ പിന്തുണയ്ക്കില്ലെന്നും നിയമം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തുചെയ്യണം? ഇ.ഡി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഒരു നിയമലംഘനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തടസ്സമാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തുക്കാറാം, എംഎൽഎമാരായ നര ഭാരത് റെഡ്ഡി…

Read More

വാൽമീകി കോർപ്പറേഷൻ അഴിമതി: കർണാടകയിൽ വ്യാപക ഇ.ഡി പരിശോധന

ബെംഗളൂരു: കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ നടന്ന ഫണ്ട് തിരിമറി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിൽ നിരവധി സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവും ബല്ലാരി ലോക്‌സഭാ എംപിയുമായ ഇ തുക്കാറാം, സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന. കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 2024 മെയ് 21 ന് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ്  വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ തട്ടിപ്പ് പുറത്തുവന്നത്. കോർപ്പറേഷനിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം…

Read More

ശി​വ​മൊഗ്ഗ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; മു​ൻ ചെ​യ​ർ​മാ​ൻ്റെ 14 കോ​ടി​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ.​ഡി

ബെംഗളൂരു : ശി​വ​മോ​ഗ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന 63 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​എം. മ​ഞ്ചു​നാ​ഥ ഗൗ​ഡ​യു​ടേ​യും, ഭാ​ര്യ​യു​ടെ​യും 14 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​താ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. കേ​സി​ൽ ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ട​ത്തി​യ റെ​യ്ഡു​ക​ൾ​ക്ക് ശേ​ഷം ഏ​പ്രി​ലി​ൽ ഗൗ​ഡ​യെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ലാ​ണ്. സ​ഹ​ക​ര​ണ ബാ​ങ്കി​ൻ്റെ സി​റ്റി ബ്രാ​ഞ്ചി​ൽ ന​ട​ന്ന സ്വ​ർ​ണ വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ ഗൗ​ഡ​യു​ടെ​യും, ഭാ​ര്യ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള…

Read More

ഡ്രീംസ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡിന്റെ 137 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡ്രീംസ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡിന്റെ 137.60 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അറിയിച്ചു. കുറഞ്ഞത് 5,000 പേരെങ്കിലും 1,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ബെംഗളൂരു സിറ്റി പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് 2017-ൽ ഡ്രീംസ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ് തട്ടിപ്പ് പുറത്തായിരുന്നു. കേസിലെ മുഖ്യപ്രതികളായ ദിഷ ചൗധരി, സച്ചിൻ നായിക്, സുമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നായിക്കിന്റെ 17 സ്വത്തുക്കൾ കണ്ടുകെട്ടി കേസ് അന്വേഷിച്ച…

Read More

അമാനത്ത് ബാങ്ക് തട്ടിപ്പ് കേസ്; 244 കോടി സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു : 68.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിലെ മുൻ ഉദ്യോഗസ്ഥരുടെ 243.93 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഏജൻസി പറയുന്നതനുസരിച്ച്, അമാനത്ത് സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ മുഹമ്മദ് അസദുള്ള, എ ഷഫിയുള്ള, മുൻ ബ്രാഞ്ച് മാനേജർ ഡോ. ബാങ്കിലെ മുൻ അക്കൗണ്ടന്റായ കെ ഹിദായത്തുള്ള എന്നിവർ 1997 നും 2002 നും ഇടയിൽ ബന്ധുക്കളുടെയും പേരിൽ 50 സാങ്കൽപ്പിക ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ തുറന്ന് ഫണ്ട് ദുരുപയോഗം ചെയ്തു. 50…

Read More

സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും;

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വിവിധ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. ആത്മഹത്യയുടെ വക്കിലാണ് താൻ നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകമണെന്നാവശ്യപ്പെട്ടാണ് സ്വപ്നയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ…

Read More

ബാങ്കുകളെ കബളിപ്പിച്ച ചൈനീസ് കമ്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: വ്യാപാരി – വ്യാപാരത്തിന്റെ മറവിൽ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) ഹോങ്കോങ്ങിലെ ഹോവെലൈ ജിൻസു, എസ്എആർ, ചൈന ലിമിറ്റഡ് ഡയറക്ടർ അനുപ് നാഗരാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 2009 ജൂലൈ 18 ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2019 മാർച്ചിൽ പി‌എം‌എൽ‌എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിത്തിലാണ് ഇഡി അദ്ദേഹത്തെ പ്രതിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ…

Read More

250 കോടി രൂപയുടെ അഴിമതി; കന്നഡ സിനിമാ നിർമ്മാതാവിനെ ഇഡി അറസ്റ്റ് ചെയ്തു

ബെംഗളൂരു : 250 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കർണാടകയിലെ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനെ അറസ്റ്റ് ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച അറിയിച്ചു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ബെലഗാവി സിറ്റിയിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ആനന്ദ് ബാലകൃഷ്ണ അപ്പുഗോളിനെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. ദർശൻ തൂഗുദീപ അഭിനയിച്ച ‘ക്രാന്തിവീര സംഗൊല്ലി രായണ്ണ’ എന്ന കന്നഡ സിനിമയും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1300-ലധികം അംഗങ്ങളിൽ നിന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്ഥിരനിക്ഷേപം…

Read More
Click Here to Follow Us