ബാങ്കുകളെ കബളിപ്പിച്ച ചൈനീസ് കമ്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: വ്യാപാരി – വ്യാപാരത്തിന്റെ മറവിൽ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) ഹോങ്കോങ്ങിലെ ഹോവെലൈ ജിൻസു, എസ്എആർ, ചൈന ലിമിറ്റഡ് ഡയറക്ടർ അനുപ് നാഗരാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 2009 ജൂലൈ 18 ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2019 മാർച്ചിൽ പി‌എം‌എൽ‌എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിത്തിലാണ് ഇഡി അദ്ദേഹത്തെ പ്രതിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതി നാഗരാലിനെ ജനുവരി 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഇതേ കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇന്ത്യയിൽ തിരിച്ചെത്തി ഹാജരായതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇ ഡി അന്വേഷണമനുസരിച്ച്, രണ്ട് കമ്പനികൾ – FMPL ഉം FEIPL ഉം – സ്പൈസസ് ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡുമായും (STCL) വിദേശ ഉത്പന്നങ്ങൾ വാങ്ങുന്നവരുമായും വിൽപ്പനക്കാരുമായും ഉണ്ടാക്കിയ ത്രികക്ഷി കരാറുകൾ മാനിച്ചില്ല എന്നതായിരുന്നു കുറ്റം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈദ് മിലാദ്: ബെംഗളൂരുവിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts