ബെംഗളൂരുവിൽ 15,000 കടന്ന് കൊവിഡ് കേസുകൾ.

ബെംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 15,617 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഇതോടെ സജീവ കേസുകളുടെ എണ്ണം 73,654 ആയി. സുഖം പ്രാപിച്ച കേസുകൾ 874 ആണ്. ഇതോടെ ബെംഗളൂരുവിൽ പോസിറ്റീവ് നിരക്ക് 15.96 ശതമാനത്തിലെത്തി നിൽക്കുകയാണ്. 0-9 വയസ്സിനിടയിൽ പ്രായമുള്ള 433 കുട്ടികളും 10 മുതൽ 10 വയസ്സ് വരെ പ്രായമുള്ള 1,342 കുട്ടികളും ബംഗളൂരുവിൽ കോവിഡ് പോസിറ്റീവ് ആയി മാറിയട്ടുണ്ട്.

കൂടാതെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ നഗരത്തിൽ 479 ആയി ഉയർന്നു, മഹാദേവപുരയിൽ ഏറ്റവും കൂടുതൽ സോണുകൾ ഉള്ളത് (189), ബൊമ്മനഹള്ളിയിൽ 112 കേന്ദ്രങ്ങളുമുണ്ട്. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 21,390 ആയി. സംസ്ഥാനത്ത് ഇന്നലെ മാത്രം 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 30 വയസിനും 90 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചുമ, ശ്വാസതടസ്സം, പനി തുടങ്ങിയ ലക്ഷണങ്ങളാണ് ഇവർക്ക് ഉണ്ടായിരുന്നത്.

ബംഗളൂരു കഴിഞ്ഞാൽ, 594 കേസുകളുള്ള തുമാകൂരിലാണ് ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തത്. മൈസൂരു (524), ദക്ഷിണ കന്നഡ (519), ഹാസൻ (409), ഉഡുപ്പി (361), മാണ്ഡ്യ (319), ബെംഗളൂരു റൂറൽ (310), ബെലഗാവി (269), ധാർവാഡ് (264), രാംനഗർ (135) എന്നിവിടങ്ങളിലും ഉയർന്ന സംഖ്യ രേഖപ്പെടുത്തിയട്ടുണ്ട്. മേക്കേദാട്ടുവിലെ കോൺഗ്രസ് പദയാത്ര കാരണം ബെംഗളൂരു റൂറൽ, മാണ്ഡ്യ, രാംനഗർ ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായതായി ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നുണ്ട്. കോവിഡ്-19 മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ആയിരക്കണക്കിന് ആളുകൾ റാലിയിൽ പങ്കെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us