പാർക്കിംഗ് സൗകര്യത്തിന്റെ ലേല വില ബിബിഎംപി പകുതിയായി കുറക്കാൻ സാധ്യത.

ബെംഗളൂരു: ഹൃദയഭാഗത്തുള്ള ഫ്രീഡം പാർക്കിൽ കോടികൾ മുടക്കി മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമിച്ച ബിബിഎംപി നാലു മാസത്തിനിടെ മൂന്നു ടെൻഡറുകൾ നടത്തിയിട്ടും കെട്ടിടം പ്രവർത്തിപ്പിക്കാനുള്ള ഏജൻസിയെ കണ്ടെത്താൻ പാടുപെടുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ടെൻഡറുകൾ നൽകിയിട്ടും ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) കരാറുകാരനെ കണ്ടെത്തിയില്ല.

പാൻഡെമിക് സമയത്ത് നിക്ഷേപം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്നതിനാൽ ടെൻഡറിന്റെ ഉയർന്ന താരിഫ് ലേലക്കാർക്ക് താൽപ്പര്യമില്ലാതായി എന്നാണ് ബിബിഎംപി വൃത്തങ്ങൾ പറയുന്നത്. അതിനാൽ ലേലക്കാരെ ആകർഷിക്കാൻ താരിഫ് വെട്ടിക്കുറയ്ക്കാൻ പാലികെ ഇപ്പോൾ നിർബന്ധിതരാകുകയാണ്. വിദഗ്‌ധരുമായി കൂടിയാലോചിക്കുകയും ഫ്രീഡം പാർക്കിന്റെ സൗകര്യത്തിന് ചുറ്റുമുള്ള ഗതാഗത സാന്ദ്രത പരിഗണിച്ച് ഞങ്ങൾ താരിഫ് നിശ്ചയിച്ചിരുന്നു. എന്നാൽ ഞങ്ങൾ നൽകിയ മൂന്ന് ടെൻഡറുകളോട് ഒരു പ്രതികരണവും ഉണ്ടായില്ല അതിനാൽ ലേലത്തിൽ മാറ്റം വരുത്തുന്നതും ടെൻഡർ വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുന്നതും ഞങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

അതുകൊണ്ട് കരുതൽ വില കുറയ്ക്കുന്നതിനോ ലേലക്കാർക്ക് ട്രയൽ പിരീഡ് നൽകുന്നതിനോ പൗരസമിതി ആലോചിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 4.5 കോടി രൂപ വാർഷിക കരുതൽ വില 50% കുറച്ച് 2 കോടി രൂപയാക്കണമെന്നാണ് ലേലക്കാരുടെ ആവശ്യമെന്നും 2021 ഓഗസ്റ്റ് മുതൽ ഈ സൗകര്യത്തിനായി ഒരു ഓപ്പറേറ്ററെ നിശ്ചയിക്കാൻ ബിബിഎംപി ശ്രമിക്കുന്നുണ്ടെന്നും, കൂടാതെ സൗകര്യത്തിന് സ്ഥിരമായ ബിസിനസ്സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപ പ്രദേശങ്ങളെ നോ-പാർക്കിംഗ് സോണുകളായി അടയാളപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ടെൻഡർ ഓഗസ്റ്റിലും രണ്ടാമത്തേത് ഒക്ടോബറിലു മാണ് വിളിച്ചത് . 556 കാറുകളും 455 ഇരുചക്രവാഹനങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കിംഗ് സൗകര്യത്തിന്റെ പണി 2017-ൽ തുടങ്ങി നിരവധി തടസ്സങ്ങൾക്ക് ശേഷം 2021 നവംബറിൽ പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us