ഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, വിദ്യാർത്ഥികൾ ബാച്ചുകളായി ക്ലാസ്സുകളിൽ പങ്കെടുക്കണം.

ബെംഗളൂരു: സെപ്റ്റംബർ 6 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കെ, സ്കൂളിൽ കുട്ടികൾ ഹാജർ ആകേണ്ടത് നിർബന്ധമല്ലെന്നും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ  പങ്കെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി.

ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ടെലികാസ്റ്റ്  പ്രോഗ്രാമുകളിലൂടെ പഠനം ഉറപ്പുവരുത്തുമെന്നും വകുപ്പിൽ നിന്നുള്ള സർക്കുലർ ചൊവ്വാഴ്ച പറഞ്ഞു. ശനിയാഴ്ചകൾ വിദ്യാർത്ഥികൾക്ക് അവധിയായി പ്രഖ്യാപിക്കും, പരിസരം പൂർണമായും ശുചീകരിക്കാൻ ഈ ദിവസം മാറ്റിവയ്ക്കും. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്വിദ്യാർത്ഥിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നുള്ളത് ഉറപ്പുവരുത്തണം എങ്കിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുകയുള്ളൂ. അവർ ഭക്ഷണവും വെള്ളവും വീട്ടിൽ നിന്ന് കൊണ്ടുപോകണം. എന്നിരുന്നാലും, ആവശ്യമുള്ളവർക്ക് ചൂടുവെള്ളം നൽകാൻ സ്കൂളുകളോട് പറഞ്ഞിട്ടുണ്ട് എന്നും സർക്കുലർ വ്യക്തമാക്കി.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

വിദ്യാലയങ്ങൾക്കായി ഒരു ഉപദേശക ടൈംടേബിൾ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ 20 ബാച്ചുകളായി ക്ലാസുകളിൽ പങ്കെടുക്കും, ശനിയാഴ്ച അവധി ലഭിക്കും. ക്ലാസ്റൂം ലഭ്യത, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം എന്നിവ അടിസ്ഥാനമാക്കി പ്രാദേശിക വിദ്യാഭ്യാസ ഓഫീസർമാരുടെ മാർഗ്ഗനിർദ്ദേശത്തിൽ സ്കൂളുകളുടെ ടൈംടേബിളുകൾ ക്രമീകരിക്കണം. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us