ബെംഗളൂരു: കുറഞ്ഞ സമയത്തിനുളളിൽ അർഹരായ എല്ലാവരിലേക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വാക്സിൻ ഉൽസവ് ഇന്നു മുതൽ ആരംഭിക്കുന്നു.
🔹One identified vaccination centre in each zone will function 24/7.
🔹 Special on-site vaccination drives will be conducted to vaccinate slum dwellers, senior citizens and other special groups.
🔹Mobile vaccination units will be set up at Bus/Rail stations, markets etc.
2/2 pic.twitter.com/TFiPVbEyP3
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) August 31, 2021
ഇന്ന് 10 ലക്ഷം മുതൽ 15 ലക്ഷം വരെ ഡോസ് വാക്സിൻ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
വാക്‌സിൻ ഉത്സവിൽ സാധാരണ ദിവസങ്ങളേക്കാൾ മൂന്നിരട്ടിവരെ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് തീരുമാനം.
ഇതിനാവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയായതായി ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.
കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ കൂടുതൽ വാക്‌സിനേഷൻ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം എല്ലാ ബുധനാഴ്ചകളിലും ‘ വാക്സിൻ ഉത്സവും’ നടത്തും.
ചേരിദേശങ്ങളും തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ ചർച്ചയിൽ പ്രതിദിനം 5 ലക്ഷം പേർക്ക് വിതരണം ചെയ്യാൻ ആവശ്യമായ വാക്സിനുകൾ നൽകാം എന്ന് ഉറപ്പ് ലഭിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.