ഇരിങ്ങാലക്കുട – ബെംഗളുരു കെഎസ്ആർടിസി ബസ് സർവീസ് ബുക്കിങ് ആരംഭിച്ചു 

തിരുവനന്തപുരം :ഇരിങ്ങാലക്കുട -ബെംഗളുരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തര്‍ സംസ്ഥാന സര്‍വിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വിസ് 17ന് യാത്ര തുടങ്ങും.

ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെടുന്ന ബസ് തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലര്‍ച്ച 6.15ന് ബംഗളൂരുവില്‍ എത്തും.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടല്‍പേട്ട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനപ്രകാരമുള്ള പുതിയ സര്‍വിസുകള്‍ വരും ദിവസങ്ങളില്‍ ഇരിങ്ങാലക്കുടയില്‍നിന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts