ഇരിങ്ങാലക്കുട – ബെംഗളുരു കെഎസ്ആർടിസി ബസ് സർവീസ് ബുക്കിങ് ആരംഭിച്ചു 

തിരുവനന്തപുരം :ഇരിങ്ങാലക്കുട -ബെംഗളുരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തര്‍ സംസ്ഥാന സര്‍വിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വിസ് 17ന് യാത്ര തുടങ്ങും. ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെടുന്ന ബസ് തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലര്‍ച്ച 6.15ന് ബംഗളൂരുവില്‍ എത്തും. തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടല്‍പേട്ട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും. മന്ത്രിതലത്തില്‍ നടത്തിയ…

Read More

ചുരത്തിൽ ബ്രേക്ക്‌ നഷ്ടമായി, രക്ഷകനായത് ഡ്രൈവർ

ബെംഗളൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോവുകകയായിരുന്ന ബസ് വയനാട് ചുരം വ്യൂപോയൻറിൽ ബ്രേക്ക് നഷ്ടമായി. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ സുരക്ഷിതമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാർക്കാണ് ഡ്രൈവർ കുന്ദമംഗലം പത്താംമൈൽ സ്വദേശി സി. ഫിറോസ് രക്ഷകനായത്. ബ്രേക്ക് നഷ്ടമായതറിഞ്ഞ ഉടൻ ഫിറോസ് ബസിൻറെ വേഗം കുറച്ച് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി 9.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കുട്ട-മാനന്തവാടി വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ…

Read More

ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായി 

ബെംഗളൂരു: ബെംഗളൂരുവിലേക്കുളള യാത്ര മധ്യേ കെഎസ്‌ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. യാത്രമധ്യേ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പുലര്‍ച്ചയോടെയാണ് കെഎസ്‌ആര്‍ടിസി ബസ് വനപാതയില്‍ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതര്‍ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ആരോപണം.

Read More

മംഗളൂരുവിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് ഉടൻ

ബെംഗളൂരു: മംഗളൂരുവിൽ നിന്നും മണിപ്പാലിൽ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 27 ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി, ആർടിഒ, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ ചർച്ച നടത്തി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഗതാഗതം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ബസ് സർവീസ് ആരംഭിച്ചെങ്കിലും വരുമാനനഷ്ടം കാരണം നിർത്തലാക്കുകയായിരുന്നു. ആവശ്യാനുസരണം ബസ് സർവീസ് നടത്താൻ ഏതാനും മാസം മുമ്പ് ഗതാഗത മന്ത്രി ശ്രീരാമുലു നിർദ്ദേശം നൽകിയിരുന്നു. മൈസൂർ ഡിപ്പോയിൽ നിന്ന് മംഗളൂരു ഡിപ്പോയിലേക്ക് നാല് വോൾവോ ബസുകളും…

Read More

കെഎസ്ആർടിസി ബസിനു നേരെ മദ്യക്കുപ്പികൾ എറിഞ്ഞു, യാത്രക്കാരന് പരിക്ക് 

ബെംഗളൂരു: രാമനഗര സിൽക്ക് മാർക്കറ്റിന് സമീപം ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസിനു നേരെ രണ്ട് അക്രമികൾ മദ്യക്കുപ്പികൾ എറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബസിൽ 17 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഈ ബസിലെ ഒരു യാത്രക്കാരനായ ദേവി ചരൺ ആണ് ഈ വാർത്ത ട്വീറ്റ് ചെയ്തത്. “പുലർച്ചെ 1.30-2 നും ഇടയിൽ രാമനഗരയ്ക്ക് സമീപം ബസ് നീങ്ങുമ്പോൾ രണ്ട് ബിയർ കുപ്പികൾ ബസിൽ വന്ന് ഇടിച്ചു. ജനൽ അരികിലെ സീറ്റിൽ ഇരുന്ന ഒരു…

Read More

ബസിൽ നിന്ന് ഇറങ്ങാൻ താമസിച്ച യാത്രക്കാരിയായ സ്ത്രീയെ ചവിട്ടിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ്

ബെംഗളൂരു : ചൊവ്വാഴ്ച പുലർച്ചെ ദസറഹള്ളി ബസ് സ്റ്റോപ്പിൽ നിസ്സാരമായ തർക്കത്തിന്റെ പേരിൽ സ്ത്രീ യാത്രക്കാരിയെ ചവിട്ടിയതിന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കണ്ടക്ടർക്കെതിരെ ബാഗലഗുണ്ടെ പോലീസ് കേസെടുത്തു. ചിക്കമംഗളൂരുവിലെ കോപ്പയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു സിറാജുന്നിസയും രണ്ട് കുട്ടികളും, പുലർച്ചെ 4.45 ഓടെ ബസ് ദസറഹള്ളി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ സിറാജുന്നിസ മക്കളും ലഗേജുമായി ഇറങ്ങാൻ താമസിച്ചതിൽ പ്രകോപിതനായ കണ്ടക്ടർ രവികുമാർ യുവതിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി യുവതിയെ ചവിട്ടുകയായിരുന്നെന്ന്…

Read More

പത്തനംതിട്ടയിൽ നിന്നും ബെംഗളൂരുവിലേക്ക് അടുത്താഴ്ച മുതൽ പുതിയ സർവീസ്

ബെംഗളൂരു: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ്  ആരംഭിക്കുമെന്ന് അറിയിച്ചു. ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 ക്കാണ്  പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബസ് ബെംഗളൂരുവിൽ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി…

Read More

ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി

കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസിലേല്‍പ്പിച്ച്‌ യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ കഥയിലെ താരം. കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു,  കാഞ്ഞങ്ങാടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന മാണിയാട്ട് സ്വദേശി രാജീവ് നീലേശ്വരത്ത് വെച്ച്‌ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നിൽക്കാൻ ആരതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ…

Read More
Click Here to Follow Us