ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി

കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസിലേല്‍പ്പിച്ച്‌ യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ കഥയിലെ താരം. കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു,  കാഞ്ഞങ്ങാടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന മാണിയാട്ട് സ്വദേശി രാജീവ് നീലേശ്വരത്ത് വെച്ച്‌ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നിൽക്കാൻ ആരതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ…

Read More