ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി

കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസിലേല്‍പ്പിച്ച്‌ യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ കഥയിലെ താരം.

കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു സംഭവം.
സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു,  കാഞ്ഞങ്ങാടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന മാണിയാട്ട് സ്വദേശി രാജീവ് നീലേശ്വരത്ത് വെച്ച്‌ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നിൽക്കാൻ ആരതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ബസ് അപ്പോഴേക്കും കാഞ്ഞങ്ങാട് എത്തിയിരുന്നു. ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയും ചെയ്തു. പിന്നാലെ ഓടിയ ആരതി ഓട്ടത്തിനിടെ ഇയാളുടെ ഒരു ഫോട്ടോയും എടുത്തു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഒടുവില്‍, അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിന്നാലെയെത്തി സമീപത്തെ കടക്കാരോട് കാര്യം പറഞ്ഞു. ഇവരുടെ സഹായത്തോടെ ആരതി ഇയാളെ പിടികൂടി. പിങ്ക് പോലീസിനെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts