വീട്ടിൽ അതിക്രമിച്ചു കയറി യുവതി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ

ബെംഗളൂരു: വാടകക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള വാടകക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഭൂവുടമ കൂടിയായ 46 കാരനെയാണ് ബെംഗളൂരു അശോക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ 46 കാരന്‍ സെന്‍ട്രല്‍ ബെംഗളൂരുലെ ശാന്തി നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്, പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുപേരും വൈദ്യപരിശോധനയ്ക്ക്…

Read More

വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നതായി വിവരം 

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ്. കഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരു വഴിയാണ് നടന്‍ ദുബായിലേക്ക് കടന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാല്‍ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റ് വഴികള്‍ ഇല്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചിരിക്കുന്നത്. നടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചു കഴിഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ…

Read More

ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി

കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസിലേല്‍പ്പിച്ച്‌ യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ കഥയിലെ താരം. കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു,  കാഞ്ഞങ്ങാടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന മാണിയാട്ട് സ്വദേശി രാജീവ് നീലേശ്വരത്ത് വെച്ച്‌ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നിൽക്കാൻ ആരതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ…

Read More