വീട്ടിൽ അതിക്രമിച്ചു കയറി യുവതി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ

ബെംഗളൂരു: വാടകക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

കഴിഞ്ഞ ഏപ്രില്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള വാടകക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഭൂവുടമ കൂടിയായ 46 കാരനെയാണ് ബെംഗളൂരു അശോക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബിഹാര്‍ സ്വദേശിയായ 46 കാരന്‍ സെന്‍ട്രല്‍ ബെംഗളൂരുലെ ശാന്തി നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്,

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുപേരും വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എന്നാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ അഭ്യര്‍ഥിച്ചു.

ഏപ്രില്‍ 11 ന്, പ്രതി ഇരയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി തോക്കിന്‍ മുനയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് താന്‍ വളരെ ശക്തനും സ്വാധീനവുമുള്ള ആളാണെന്നും തനിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന് പറഞ്ഞതായും പരാതിക്കാരി പറയുന്നു.

അവിവാഹിതരായ സ്ത്രീകള്‍ക്ക് നഗരപ്രദേശങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. കാരണം അവര്‍ താമസിക്കാന്‍ ഒരു വീട് കണ്ടെത്തുമ്പോൾ ഇത്തരം പീഡനവും വിവേചനവും സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മാത്രമല്ല, താമസക്കാര്‍ക്ക് ചില നിയന്ത്രണങ്ങളും ഭൂവുടമകള്‍ ഏര്‍പെടുത്താറുണ്ട്.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു വിദ്യാര്‍ഥിനിയാണ്. അവള്‍ താമസിക്കുന്ന സ്ഥലത്ത് പുരുഷസുഹൃത്തുക്കള്‍ പ്രവേശിക്കുന്നതിന് ഭൂവുടമ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts