ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദാവോസിലേക്ക്

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ സ്വിസ് നഗരമായ ദാവോസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.

“ഞാൻ നിരവധി വ്യവസായ പ്രമുഖരെയും വ്യവസായ മേധാവികളെയും കാണാൻ ഒരുങ്ങുകയാണ്. ഇവരിൽ പലരും കർണാടകയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”മുഖ്യമന്ത്രിയായിരിക്കെ തന്റെ ആദ്യ വിദേശ യാത്രയിൽ ബസവരാജ്‌ ബൊമ്മൈ പറഞ്ഞു.

നവംബറിൽ കർണാടകയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തെ പരാമർശിച്ച്, ദാവോസ് ഉച്ചകോടിയിലെ ആശയവിനിമയങ്ങൾ സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിൽ കാര്യമായ സഹായകമാകുമെന്ന് ബസവരാജ്‌ ബൊമ്മൈ പറഞ്ഞു. ഇത്തവണത്തെ ആഗോള നിക്ഷേപക സംഗമം ധാരണാപത്രങ്ങളിൽ (എം‌ഒ‌യു) ഒപ്പിടുന്നതിൽ മാത്രമായി ഒതുങ്ങില്ലെന്നും വ്യവസായങ്ങൾ സ്ഥാപിക്കുന്നത് ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us