ബെംഗളൂരു: രാമനഗര സിൽക്ക് മാർക്കറ്റിന് സമീപം ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസിനു നേരെ രണ്ട് അക്രമികൾ മദ്യക്കുപ്പികൾ എറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബസിൽ 17 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.
ഈ ബസിലെ ഒരു യാത്രക്കാരനായ ദേവി ചരൺ ആണ് ഈ വാർത്ത ട്വീറ്റ് ചെയ്തത്. “പുലർച്ചെ 1.30-2 നും ഇടയിൽ രാമനഗരയ്ക്ക് സമീപം ബസ് നീങ്ങുമ്പോൾ രണ്ട് ബിയർ കുപ്പികൾ ബസിൽ വന്ന് ഇടിച്ചു. ജനൽ അരികിലെ സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരന് നിസാര പരിക്കേറ്റു.
പിന്നീട് ഇവരെ മറ്റൊരു കെഎസ്ആർടിസി ബസിലേക്ക് മാറ്റിയതായി ചരൺ ട്വീറ്റിലൂടെ പറഞ്ഞു, ചെറിയ പരിക്കുകൾക്ക് പോലും ചികിത്സ നൽകാനുള്ള പ്രഥമശുശ്രൂഷ കിറ്റ് പോലും ഈ ബസിൽ ഇല്ലായിരുന്നു. 15 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ യാത്രക്കാർ ഉറങ്ങുന്ന സീറ്റുകളിലെ സമീപത്ത് വരെ ഗ്ലാസുകളുടെ കഷണങ്ങൾ തെറിച്ചിരുന്നു.
ഞായറാഴ്ച രാത്രി 11.54 ന് പുറപ്പെട്ട ബസ് പുലർച്ചെ 3.53 ന് മൈസൂരുവിൽ എത്തേണ്ടതായിരുന്നുവെന്നും എന്നാൽ അവർ പുലർച്ചെ 5 മണിക്കാണ് എത്തിയതെന്നും ചരൺ പറഞ്ഞു.
മദ്യപിച്ചെത്തിയ രണ്ട് പേരാണ് പ്രതികൾ എന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. ബൈക്കിലെത്തിയ ഇവർ അബദ്ധത്തിൽ കുപ്പി ബസിനു നേരെ എറിഞ്ഞതാവാൻ ആണ് സാധ്യത. അവരെക്കുറിച്ച് പോലീസിന് വിവരം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം കെഎസ്ആർടിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് രാമനഗര സബ് ഡിവിഷൻ പോലീസ് സൂപ്രണ്ട് ബി എസ് മോഹൻ കുമാർ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.