ജഗതി ശ്രീകുമാറിനെ ആദരിച്ച് ഫെയ്മ.

ചെന്നൈ : ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളീ അസോസിയേഷൻ ഫെയ്മ
സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളി മഹാ സമ്മേളനത്തിന്
ഉജ്വല സമാപനം .
സമാപന സമ്മേളനം തമിഴ്നാട് ധനകാര്യ മന്ത്രി പഴനി വെൽ ത്യാഗരാജൻ ഉത്‌ഘാടനം ചെയ്തു.

മറുനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ സംഘടനകൾക്കായി 27 വർഷം മുമ്പ് പൊതുവേദിയൊരുക്കിയ ഫെയ്മ സ്ഥാപകരുടെ ദീർഘകാല വീക്ഷണത്തെ പഴനിവേഴ്സൽ ത്യാഗരാജൻ പ്രശംസിച്ചു

നീണ്ടകാലത്തിനുശേഷം  പൊതു പരിപാടിയിൽ പങ്കെടുക്കുന്ന മലയാള നടൻ ജഗതി ശ്രീകുമാറിനെ ചടങ്ങിൽ ഫെയ്മ കലാർപ്പണ അവാർഡ് നൽകി ആദരിച്ചു.

വീൽചെയറിൽ വേദിയിലേക്ക് എത്തിയ ജഗതിയെ ഹര്ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. സമാപന ചടങ്ങിൽ മുഖ്യാതിഥിയ തമിഴ്നാട് ജഗതിക്ക് കലാർപ്പണ പുരസ്കാരം സമ്മാനിച്ചു.

ഫെയ്മ യുടെ പ്രഥമ  പ്രവാസി രത്ന പുരസ്കാരം ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി.

പ്രസിഡണ്ട് എംപി പുരുഷോത്തമൻ അധ്യക്ഷനായിരുന്നു രമ്യ ഹരിദാസ് എംപി, നടനും എംഎൽഎയുമായ എം മുകേഷ് അമ്പത്തൂർ എംഎൽഎ എംകെ മോഹനൻ എന്നിവർ വിശിഷ്ട അതിഥികളായി.
ഫെയ്മ സുവനീയർ പ്രവാസിക  ചടങ്ങിൽ പ്രകാശനം ചെയ്തു. തമിഴ്നാട് മലയാളം മിഷൻ പ്രസിഡൻറ് എ വി അനൂപ്,
വർക്കിംഗ് പ്രസിഡന്റ് കെ വി വി മോഹനൻ ,  ജനറൽ സെക്രട്ടറി
എൻ കെ  ഭൂപേഷ്  രൂപേഷ് ബാബു, ട്രഷറർ കെ ജി ഹരികൃഷ്ണൻ ആഘോഷ കമ്മിറ്റി ചെയർമാൻ കല്പക,ജനറൽ കൺവീനർ റെജികുമാർ തമിഴ്നാട് ഘടകം പ്രസിഡണ്ട് പ്രീമിയർ  ജനാർദ്ദനൻ, സെക്രട്ടറി പ്രഷീദ് കുമാർ, ട്രഷറർ രാമകൃഷ്ണൻ  തുടങ്ങിയവർ പ്രസംഗിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം മലയാളം മിഷൻ സമ്മേളനം, സാഹിത്യ സമ്മേളനം, മീഡിയ സമ്മേളനം വനിതാ സമ്മേളനം, യുവജന സംഗമം, നോർക്ക പ്രത്യേക പരിപാടി, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന കലാകാരന്മാർ അവതരിപ്പിച്ച കലാകാരൻമാർ എന്നിവ നടന്നു.

രാവിലെ നടന്ന സാഹിത്യ സമ്മേളനത്തിൽ സാഹിത്യ കാരന്മാരായ  സുബാഷ് ചന്ദ്രൻ, ഡോ.സി ജി രാജേന്ദ്ര ബാബു. സുബാഷ് ചന്ദ്രൻ , ടി ഡി രാമകൃഷ്‌ണൻ, രാജീവ് കുമാർ, ഡോ വിജയ രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.
വനിതാ സമ്മേളനം രമ്യ ഹരിദാസ് ഉത്‌ഘാടനം ചെയ്തു. മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ് മുഖ്യാതിഥി ആയി. യുവജന സമ്മേളനം റാന്നി എം എൽ എ പ്രമോദ് നാരായണൻ നിർവഹിച്ചു.

അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന മറുനാടൻ മലയാളി സംഗമ വേദിയിൽ  വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us