ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായി 

ബെംഗളൂരു: ബെംഗളൂരുവിലേക്കുളള യാത്ര മധ്യേ കെഎസ്‌ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.

യാത്രമധ്യേ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

പുലര്‍ച്ചയോടെയാണ് കെഎസ്‌ആര്‍ടിസി ബസ് വനപാതയില്‍ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതര്‍ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts