പത്തനംതിട്ടയിൽ നിന്നും ബെംഗളൂരുവിലേക്ക് അടുത്താഴ്ച മുതൽ പുതിയ സർവീസ്

ബെംഗളൂരു: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ്  ആരംഭിക്കുമെന്ന് അറിയിച്ചു.

ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 ക്കാണ്  പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബസ് ബെംഗളൂരുവിൽ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെ.എസ്. ആര്‍.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പര്‍ ബസ്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

പത്തനംതിട്ടയില്‍ നിന്നും ബെംഗളൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ എസ് ആര്‍ ടി സി- സിഫ്റ്റ് ബസില്‍ യാത്രക്കാര്‍ക്ക് മികച്ച നിലവാരത്തിലുള്ള യാത്രാനുഭവം ലഭിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts