ബിഎംടിസി ബസിനു തീപിടിച്ചു; 40-ലധികം യാത്രക്കാർ സുരക്ഷിതർ

BMTC BUS FIRE

ബെംഗളൂരു: ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം ബിഎംടിസി ബസിന് തീപിടിച്ചതിനെ തുടർന്ന് 40-ലധികം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കെആർ സർക്കിളിലെ എസ്‌ജെപി കോളേജിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് വിദ്യാനഗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫയർമാൻ ബെറ്റെഗൗഡ എച്ച്ജി ബസിൽ തീപിടിത്തം കണ്ട് ഹൈഗ്രൗണ്ട് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബെറ്റെഗൗഡയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരനെ ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.

ഫെബ്രുവരി ഒന്നിന് ജയനഗറിലും ജനുവരി 21ന് ചാമരാജ് പേട്ടിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബസിന്റെ എഞ്ചിൻ ബോണറ്റിനുള്ളിലാണ് പുക പ്രത്യക്ഷപ്പെട്ടത്. വാഹനത്തിന്റെ സ്റ്റാർട്ടറിലാണ് തീ കണ്ടത്. സ്റ്റാർട്ടറിന്റെയും വയറിംഗിന്റെയും രൂപകല്പനയിലെ തകരാർ വൈദ്യുത ഷോർട്ട് സർക്യൂട്ടിന് കാരണമായിരിക്കാമെന്നാണ് ബിഎംടിസി പത്രക്കുറിപ്പിൽ ആറിയിച്ചത്. ഇതെത്തുടർന്ന് സ്റ്റാർട്ടർ, വയറിങ് ഡിസൈനിലെ അപാകതകൾ പരിഹരിക്കാൻ ബസ് നിർമിച്ച കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us