നഗരത്തിലെ ഓട്ടോ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് വർധനവ് നടപ്പിലാക്കി, ഇന്ന് മുതൽ യാത്രക്കാർ ഓട്ടോ നിരക്കിന് ഉയർന്ന വില നൽകേണ്ടിവരും.

മിനിമം ഓട്ടോ നിരക്ക് 30 രൂപയിൽ നിന്ന് 36 രൂപയായി വർദ്ധിപ്പിച്ചു,

തുടർന്നുള്ള ഓരോഅധിക കിലോമീറ്ററിനും 18 രൂപയായും നിശ്ചയിച്ചു. ഓട്ടോ നിരക്ക് വർധനവിൽ ഡ്രൈവർമാർ സന്തുഷ്ടരാണെങ്കിലും യാത്രക്കാർ രോഷം പ്രകടിപ്പിക്കുകയാണ്.

ഇപ്രകാരമാണ് പുതുക്കിയ ഓട്ടോ യാത്രാ നിരക്ക്:
നിരക്കിൽ 20% വർധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയായിരുന്നു, അത് ഇപ്പോൾ 36 രൂപയായി ഉയർത്തി. അധിക കിലോമീറ്ററിനു 15 രൂപയെന്നതു 18 രൂപയുമായാണ് വർധിപ്പിച്ചത്. രാത്രി 10 മുതൽ പുലർച്ചെ 5 വരെ, ഒറ്റത്തവണ ചാർജ് (സാധാരണ നിരക്ക് + സാധാരണ നിരക്കിന്റെ പകുതി) ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts