മംഗളൂരുവിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാണാതായ ബെംഗളൂരു മഹാലക്ഷ്മി ലെഔട്ടിൽ നിന്നുള്ള ഭാർഗവിയെ (14) ഗോവയിൽ നിന്നും കണ്ടെത്തി.

മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തന്റെ ഫേസ്‌ബുകിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർത്ഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മംഗളൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടി ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മുക്ക ബീചിലും കദ്രി പാർക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും  പറഞ്ഞിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലാതായി.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംഭവം അറിഞ്ഞ കുട്ടിയുടെ ഫോട്ടോ ഉൾപെടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്തെങ്കിലും സൂചന ലഭിച്ചാൽ 112 നമ്പറിൽ അറിയിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. ഗോവയിൽ നിന്ന് പനാജി പോലീസ് ആണ് കുട്ടിയെ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts