യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു, ആത്മഹത്യയെന്ന് പോലീസ്

ബെംഗളൂരു : യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരായ ഉപാസന റാവത്ത് ആണ് മരിച്ചത്. ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ഉപാസനയും സോഫ്റ്റ്‌വെയർ എൻജിനീയറായ നിഹാർ രഞ്ജൻ റൗത്ത്‌റെയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവർഷമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ഫ്ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ…

Read More

മംഗളൂരുവിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാണാതായ ബെംഗളൂരു മഹാലക്ഷ്മി ലെഔട്ടിൽ നിന്നുള്ള ഭാർഗവിയെ (14) ഗോവയിൽ നിന്നും കണ്ടെത്തി. മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തന്റെ ഫേസ്‌ബുകിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർത്ഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മംഗളൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടി ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മുക്ക ബീചിലും കദ്രി പാർക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും  പറഞ്ഞിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലാതായി. സംഭവം…

Read More

ഗാർമെന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ബെംഗളൂരുവിൽ 

കൊച്ചി : കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാർമെന്റ്സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെന്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 25 മുതൽ 29 വരെ ബംഗളൂരു സാംപ്രസിദ്ധ സ്‌പോർട്‌സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയിൽ നടക്കും. ഗാർമെന്റ്സ് പ്രീമിയർ ലീഗിൻറെ (ജി.പി.എൽ) ടീം ജേഴ്സി പ്രകാശനം കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുളിമൂട്ടിൽ സിൽക്സ് സ്ഥാപകൻ ഔസേപ്പ് ജോൺ നിർവ്വഹിച്ചു. നാല് സെലിബ്രിറ്റി ടീം തിരഞ്ഞെടുത്ത 12 ടീമുകളാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ…

Read More

ഇൻസ്റ്റാഗ്രാം വഴി അശ്ലീല വീഡിയോ അയച്ചു, അധ്യാപകനെതിരെ കേസ്

ബെംഗളൂരു : ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകനെതിരെ കേസ്. ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തത്. ബെംഗളൂരു സ്വദേശി മധുസൂദന്‍ ആചാര്യ എന്നയാള്‍ക്കെതിരെയാണ് ഇന്ന് കര്‍ണാടക പോലീസ് കേസെടുത്തത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ഇക്കാര്യം കണ്ടെത്തി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് എന്‍സിആര്‍ബി കര്‍ണാടക പോലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് വിവരം കൈമാറുകയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് പോലീസാണ് കേസ്…

Read More

മസാജ് കേന്ദ്രങ്ങളിൽ നിന്നും വിദേശ വനിതകളെ രക്ഷിച്ചു, ഉടമകൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിലെ വിവിധ മസാജ് കേന്ദ്രങ്ങളിൽ എത്തിച്ച ആറ് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. മസാജ് കേന്ദ്രങ്ങളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ, ബാനസവാടിയിലെ മസാജ് കേന്ദ്രങ്ങളിലേക്ക് നാല് ഉഗാണ്ട സ്വദേശികളെയും രണ്ട് തായ്‌ലാൻഡ് സ്വദേശികളെയും ആണ് സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തെ തുടർന്ന് സി.സി.ബി.യുടെ പ്രത്യേക സംഘത്തിന്റെ റെയ്ഡിലൂടെയാണ് ഇവരെ രക്ഷിച്ചത്. വിദേശത്തുനിന്ന് ഏജന്റുമാർ   മുഖേനെ നഗരത്തിൽ എത്തിയവരെയും മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെയുമാണ് മസാജ് കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് വിവരം. കൂടുതൽ വിദേശികൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പബ്ബുകളിലും മസാജ്…

Read More

ഖാർഗെ 26 ന് ചുമതലയേൽക്കും

ന്യൂഡൽഹി : കോൺഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ ഒക്ടോബർ 26-ന് ചുമതലയേൽക്കും. തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യം ശക്തമാണ്. സോണിയ ഗാന്ധിയുടെ ത്യാഗമാണിത്. സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയതാണ് ഖാർഗെ വിജയിച്ചത്. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പ്രസിഡന്റ് പദവിയിലെത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഖാർഗെയുടെ വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.

Read More

ദീപാവലി തിരക്ക് കൂടുന്നു, മംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ

ബെംഗളൂരു: ദീപാവലി സീസണിൽ യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ക്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജൻക്ഷൻ ഒക്ടോബർ 16 മുതൽ ആരംഭിച്ചിട്ടുണ്ട്, ഇത് നവംബർ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10:15 ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10:30 മണിക്ക് മഡ്ഗാവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 01188 മഡ്ഗാവ് ജംഗ്ഷൻ – ലോകമാന്യ തിലക് (ടി)…

Read More

ഖർഗെയുടെ വിജയത്തിന് പിന്നാലെ പുതിയ അവകാശവാദം ഉന്നയിച്ച് വടക്കൻ കർണാടക കോൺഗ്രസ്‌

ബെംഗളൂരു: മല്ലികാർജ്ജുൻ ഖർഗെ എഐസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി കർണാടക കോൺഗ്രസ്‌.  ദളിത് വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വടക്കൻ കർണാടകയിലെ കോൺഗ്രസ്‌ നേതൃത്വം.  ഖർഗെയുടെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേര് ആണ് ഒരു വിഭാഗം ഉയർത്തി കാട്ടുന്നത്. അതേസമയം അധ്യക്ഷസ്ഥാനത്ത് ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത് കർണാടകത്തിന്റെ ഭാഗ്യമാണെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ട് വടക്കൻ കർണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിർന്ന ദളിത് നേതാവാണ് ഖർഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ…

Read More

ദുരഭിമാനക്കൊല, 4 പേർ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺ കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ പിതാവ് പരപ്പ കരടി, സഹോദരൻ രവി ഹുല്ലുന്നവാര എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ പ്രണയം മുന്നോട്ട് പോയ പെൺകുട്ടിയെയും യുവാവിനെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന വ്യാജേന രണ്ടു വാഹനങ്ങളിൽ കൊണ്ട് പോയി യാത്രയ്ക്കിടെ കൊലപെടുത്തുകയായിരുന്നു. പെൺ കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

Read More
Click Here to Follow Us