ദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ 

ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…

Read More

ദീപാവലി അവധി: ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം

ബെംഗളൂരു: ദീപാവലി അവധിക്ക് ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും  തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി. കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്‌റ്റിങ് ലിസ്റ്റ്.…

Read More

കാളയോട്ട മത്സരത്തിനിടെ, 2 മരണം

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ചു നടന്ന കാളയോട്ട മത്സരത്തെ തുടര്‍ന്ന് രണ്ടിടത്തായി രണ്ട് മരണം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ശികാരിപുര, സൊറബ താലൂക്കുകളില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിലാണ് രണ്ടുപേര്‍ ഏതാണ്ട് സമാനമായ രീതിയില്‍ മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ ഉടമയുടെ കയ്യില്‍ നിന്നും കുതറിയോടിയ കാള ഒരാളുടെ അടുത്തേക്ക് പാഞ്ഞടുത്ത് നെഞ്ചില്‍ കൊമ്പ് കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് എന്നയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.

Read More

മുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി നൽകിയതായി ആരോപണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടിയാണ് നൽകിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാജീവനക്കാരനാണ് പെട്ടി മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ എത്തിച്ചത്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ പണമടങ്ങിയ പെട്ടി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എത്തിച്ചത്. പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.

Read More

ദീപാവലി ആഘോഷത്തിനിടെ കത്തിച്ച റോക്കറ്റിൽ നിന്നും വീടിന് തീ പിടിച്ചു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട ‘റോക്കറ്റി’ല്‍നിന്ന് തീപടര്‍ന്ന് വീട് കത്തി. മുദിഗരെയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചത്ര മൈതാനത്തില്‍നിന്ന് ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് വീട്ടിലെ അയയില്‍ ഉണക്കാനിട്ട വസ്ത്രത്തില്‍ വന്നു വീഴുകകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. നാട്ടുകാര്‍ ചേർന്നാണ് തീയണച്ചത്.

Read More

ട്വിൻ ബേബികൾക്കൊപ്പം ദീപാവലി ആശംസ നേർന്ന് നയനും വിഘ്‌നേഷും

ഇത്തവണ ദീപാവലി ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇത്തവണ സ്പെഷ്യൽ ആശംസകളുമായി എത്തിയിരിക്കുകയാണ് നയനും കുടുംബവും, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക. സ്നേഹത്തില്‍ വിശ്വസിക്കുക. നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു”, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവന്‍ കുറിച്ചത്. പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസകളുമായി രം​ഗത്തെത്തി.

Read More

ദീപാവലി തിരക്ക് കൂടുന്നു, മംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ

ബെംഗളൂരു: ദീപാവലി സീസണിൽ യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ക്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജൻക്ഷൻ ഒക്ടോബർ 16 മുതൽ ആരംഭിച്ചിട്ടുണ്ട്, ഇത് നവംബർ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10:15 ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10:30 മണിക്ക് മഡ്ഗാവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 01188 മഡ്ഗാവ് ജംഗ്ഷൻ – ലോകമാന്യ തിലക് (ടി)…

Read More

ദീപാവലിയ്ക്ക് രാത്രി 8 മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രം പടക്കം പൊട്ടിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി റിപ്പോർട്ട്. ബിബിഎംപി, ബെംഗളൂരു ജില്ലാ ഭരണകുടം, പോലീസ് സേന തുടങ്ങിയ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം നടപ്പാക്കാൻ നോട്ടീസ് അയച്ചു.

Read More

ദീപാവലി, സ്പെഷ്യൽ ബസ് സർവീസുകളുമായി കർണാടക ആർ ടി സി

ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കൂടി വരുന്നത് കണക്കിലെടുത്ത് 1,500 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒക്ടോബർ 21 മുതൽ 30വരെയാണ് സർവിസുകൾ. കേരളത്തിലേക്ക് 21 സ്പെഷ്യൽ സർവിസുകൾ അനുവദിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ഈ സർവിസുകൾ. പാലക്കാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ സർവിസ് നടത്തുക. ഈ ബസുകളിൾ റിസർവേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ സർവിസുകൾ അന്നുവദിക്കുമേന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.ksrtc.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Read More

ഇനി ഉത്സവ കാലം; ഉഷാറായി ന​ഗര വിപണി

ബെം​​ഗളുരു; ദസറ, നവരാത്രി ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി ന​ഗരം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂടുതൽ സ്ത്രീകളും കുട്ടികളും കടകളിലെത്തുമെന്ന് പ്രതീക്ഷിച്ച് കച്ചവടക്കാർ. ദീപാവലി ആഘോഷം കൂടി മുൻകൂട്ടി കണ്ടാണ് വ്യാപാരികൾ കച്ചവട സാധനങ്ങളെത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവുകൾ അടക്കം കച്ചവടക്കാർ നൽകുന്നുണ്ട്. മധുരപലഹാരങ്ങളുടെ വൻ ശേഖരങ്ങളോടെ ബേക്കറികളും സജീവമായി കഴിഞ്ഞു. സ്വീറ്റ് ബോക്സുകൾ ആണ് പലഹാരങ്ങളിൽ ഏറെയും സമ്മാനങ്ങൾ നൽകാൻ വാങ്ങിക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാനുള്ള സ്വീറ്റ് ബോക്സുകൾ അടക്കമുള്ളവ തയ്യാറാക്കുകയാണ് ബേക്കറി ജീവനക്കാർ.

Read More
Click Here to Follow Us