യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു, ആത്മഹത്യയെന്ന് പോലീസ്

ബെംഗളൂരു : യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരായ ഉപാസന റാവത്ത് ആണ് മരിച്ചത്.

ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

ഉപാസനയും സോഫ്റ്റ്‌വെയർ എൻജിനീയറായ നിഹാർ രഞ്ജൻ റൗത്ത്‌റെയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവർഷമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

യുവതിയുടെ ഫ്ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കൂട്ടം ചുമത്തിയാണ് കേസെടുത്തത്.

അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വീഡിയോകൾ ഭർത്താവ് ഹാജരാക്കിയതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകർത്തിയതെന്ന് ചോദിച്ചപ്പോൾ താൻ ഭാര്യയിൽനിന്ന് നേരിടുന്ന ഉപദ്രവം കോടതിയിൽ തെളിയിക്കാൻ വേണ്ടിയാണെന്നായിരുന്നു ഇയാൾ പോലീസിന് മൊഴി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts