മസാജ് കേന്ദ്രങ്ങളിൽ നിന്നും വിദേശ വനിതകളെ രക്ഷിച്ചു, ഉടമകൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിലെ വിവിധ മസാജ് കേന്ദ്രങ്ങളിൽ എത്തിച്ച ആറ് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. മസാജ് കേന്ദ്രങ്ങളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ, ബാനസവാടിയിലെ മസാജ് കേന്ദ്രങ്ങളിലേക്ക് നാല് ഉഗാണ്ട സ്വദേശികളെയും രണ്ട് തായ്‌ലാൻഡ് സ്വദേശികളെയും ആണ് സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് സി.സി.ബി.യുടെ പ്രത്യേക സംഘത്തിന്റെ റെയ്ഡിലൂടെയാണ് ഇവരെ രക്ഷിച്ചത്. വിദേശത്തുനിന്ന് ഏജന്റുമാർ 

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

 മുഖേനെ നഗരത്തിൽ എത്തിയവരെയും മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെയുമാണ് മസാജ് കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് വിവരം.

കൂടുതൽ വിദേശികൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പബ്ബുകളിലും മസാജ് കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. രക്ഷപ്പെടുത്തിയ സ്ത്രീകളെ സർക്കാർ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രേഖകളില്ലാത്തവരെ അവരുടെ രാജ്യങ്ങളിലേക്ക് ഉടൻ തന്നെ തിരിച്ചെടുക്കുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധനവ്
[masterslider id="10"]

Related posts

Click Here to Follow Us