ഇൻസ്റ്റാഗ്രാം വഴി അശ്ലീല വീഡിയോ അയച്ചു, അധ്യാപകനെതിരെ കേസ്

ബെംഗളൂരു : ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകനെതിരെ കേസ്. ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തത്.

ബെംഗളൂരു സ്വദേശി മധുസൂദന്‍ ആചാര്യ എന്നയാള്‍ക്കെതിരെയാണ് ഇന്ന് കര്‍ണാടക പോലീസ് കേസെടുത്തത്.

നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ഇക്കാര്യം കണ്ടെത്തി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് എന്‍സിആര്‍ബി കര്‍ണാടക പോലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് വിവരം കൈമാറുകയായിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

നിലവില്‍ സൗത്ത് ഈസ്റ്റ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ചോദ്യം ചെയ്‌തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts