ഖർഗെയുടെ വിജയത്തിന് പിന്നാലെ പുതിയ അവകാശവാദം ഉന്നയിച്ച് വടക്കൻ കർണാടക കോൺഗ്രസ്‌

ബെംഗളൂരു: മല്ലികാർജ്ജുൻ ഖർഗെ എഐസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി കർണാടക കോൺഗ്രസ്‌. 

ദളിത് വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വടക്കൻ കർണാടകയിലെ കോൺഗ്രസ്‌ നേതൃത്വം. 

ഖർഗെയുടെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേര് ആണ് ഒരു വിഭാഗം ഉയർത്തി കാട്ടുന്നത്. അതേസമയം അധ്യക്ഷസ്ഥാനത്ത് ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത് കർണാടകത്തിന്റെ ഭാഗ്യമാണെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

അഞ്ച് പതിറ്റാണ്ട് വടക്കൻ കർണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിർന്ന ദളിത് നേതാവാണ് ഖർഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ മുഖ്യമന്ത്രിക്കസേര ഉണ്ടായിട്ടും അത് നഷ്ടപ്പെട്ടു, ശിവകുമാർ കൂട്ടിചേർത്തു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ ചരടുവലികൾ നടക്കുന്നതിനിടെയാണ് പുതിയ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts