മറ്റൊരു ദുരന്തo ഒഴിവാക്കാൻ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ന്യൂഡല്‍ഹി: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കേരളാ തീരത്ത് വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നേരത്തെ ജാഗ്രതാ നിർദേശം നൽകിയതിന് പിന്നാലെ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നും മൂന്ന്‍ ദിവസത്തേക്ക് കടുത്ത ജാഗ്രത വേണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ദി​​​​​ശ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​നി​​​​​ടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts