മംഗളൂരുവിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് ഉടൻ

ബെംഗളൂരു: മംഗളൂരുവിൽ നിന്നും മണിപ്പാലിൽ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 27 ന് ആരംഭിക്കും.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി, ആർടിഒ, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ ചർച്ച നടത്തി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഗതാഗതം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ബസ് സർവീസ് ആരംഭിച്ചെങ്കിലും വരുമാനനഷ്ടം കാരണം നിർത്തലാക്കുകയായിരുന്നു. ആവശ്യാനുസരണം ബസ് സർവീസ് നടത്താൻ ഏതാനും മാസം മുമ്പ് ഗതാഗത മന്ത്രി ശ്രീരാമുലു നിർദ്ദേശം നൽകിയിരുന്നു. മൈസൂർ ഡിപ്പോയിൽ നിന്ന് മംഗളൂരു ഡിപ്പോയിലേക്ക് നാല് വോൾവോ ബസുകളും അയച്ചു. എന്നാൽ ആർടിഒയുടെ അനുമതി ലഭിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts