വിവാഹത്തിന് സമ്മതിച്ചില്ല, യുവാവിനെ കാമുകൻ കൊന്നു,

ബെംഗളൂരു: കെലഗേരി തടാകത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദാർവാഡ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ യാസീൻ റൊട്ടിവാല എന്ന യുവാവ് മരിച്ച സംഭവത്തിൽ പവൻ ബാലിയാണ് എന്ന 32 കാരൻ ആണ് അറസ്റ്റിൽ ആയത് .യാസീന്റെ പിതാവ് റഫീഖ് നൽകിയ പരാതിയെ തുടർന്ന് ആണ് പോലീസ് കേസെടുത്തത്.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

ദാർവാഡ് അട്ടിക്കൊള്ളയിൽ താമസിക്കുന്ന യാസീനെ ഈ മാസം 12 മുതൽ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലിൽ കണ്ടെത്തി. താനും യാസീനും തമ്മിൽ വിവാഹിതരാവാൻ പോവുകയാണെന്ന് പവൻ നാട്ടുകാരിൽ പലരോടും പറഞ്ഞതായി വിവരം ലഭിച്ചതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പോലീസ് പറയുന്നു. 

എട്ട് മാസമായി പവനും യാസീനും അടുത്ത സുഹൃത്തുക്കൾ ആണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി . താനും പവനും ചില കാര്യങ്ങളിൽ ഏറ്റുമുട്ടലാണെന്ന് യാസീൻ പറഞ്ഞിരുന്നതായി പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. മകനെ വല്ലാതെ ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് പിതാവ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts