കുടുംബ വഴക്കിനെ തുടർന്ന് ഗർഭിണി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. കലബുറഗി ജില്ലയിലെ ദേവലുനായക് സ്വദേശിയായ രേഷ്‌മ ചൗഹാന്‍ (26) ആണ് ഇന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്. ഇവരുടെ ബന്ധുവായ കല്‍പന ചൗഹാന്‍ എന്ന യുവതിയും രണ്ട് മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഇവരെ പ്രദേശവാസികള്‍ എത്തി രക്ഷിച്ചു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഒരു വീട്ടിലെ മരുമക്കളാണ് രേഷ്‌മ ചൗഹാനും കല്‍പന ചൗഹാനും. കുടുംബ വഴക്കാണ് ആത്മഹത്യ യിലേക്ക് ഇരുവരെയും നയിച്ചത്. പ്രദേശവാസികളുടെ സമയോചിത ഇടപെടലാണ് കല്‍പന ചൗഹാന്‍റെയും രണ്ട് മക്കളുടെയും ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും രേഷ്‌മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും കമലാപൂര്‍ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts