ചുരത്തിൽ ബ്രേക്ക്‌ നഷ്ടമായി, രക്ഷകനായത് ഡ്രൈവർ

ബെംഗളൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോവുകകയായിരുന്ന ബസ് വയനാട് ചുരം വ്യൂപോയൻറിൽ ബ്രേക്ക് നഷ്ടമായി. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ സുരക്ഷിതമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാർക്കാണ് ഡ്രൈവർ കുന്ദമംഗലം പത്താംമൈൽ സ്വദേശി സി. ഫിറോസ് രക്ഷകനായത്.

ബ്രേക്ക് നഷ്ടമായതറിഞ്ഞ ഉടൻ ഫിറോസ് ബസിൻറെ വേഗം കുറച്ച് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി 9.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കുട്ട-മാനന്തവാടി വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസ് വെള്ളിയാഴ്ച പുലർച്ച 5.40 ചുരം വ്യൂപോയൻറിലെത്തിയപ്പോഴാണ് സംഭവം.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ബ്രേക്ക് കിട്ടാതായതോടെ പെട്ടെന്ന് ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ചയുടൻ ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു. ബസ് ഒതുക്കിനിർത്തിയശേഷമാണ് ഉറക്കത്തിലായിരുന്ന 38 യാത്രക്കാരുടെ വിവരം അറിഞ്ഞത്. തങ്ങളുടെ ജീവൻ രക്ഷിച്ച ഫിറോസിനെ യാത്രക്കാർ അഭിനന്ദിച്ചു. യാത്രക്കാരെ തൊട്ടുപിന്നിൽ വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ കയറ്റി വിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts