വർക്ക്‌ ഷോപ്പ് കെട്ടിടത്തിൽ നിന്നും വീണ് ബിജെപി നേതാവ് മരിച്ചു

death suicide murder accident

ബെംഗളൂരു: മംഗളൂരുവിൽ വർക്ക്ഷോപ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗുഡ്ഡെ സ്വദേശി വരുൺ (25) ആണ് മരിച്ചത്. എക്കൂർ ബിജെപി ബൂത്ത് സെക്രട്ടറിയാണ്. മംഗളൂരു പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വരുൺ വീണത്. വർക്ക് ഷോപ്പിന്റെ മേൽക്കൂരയുടെ ഷീറ്റിൽ സോളാർ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുൺ. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുൺ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

Read More

ചുരത്തിൽ ബ്രേക്ക്‌ നഷ്ടമായി, രക്ഷകനായത് ഡ്രൈവർ

ബെംഗളൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോവുകകയായിരുന്ന ബസ് വയനാട് ചുരം വ്യൂപോയൻറിൽ ബ്രേക്ക് നഷ്ടമായി. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ സുരക്ഷിതമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാർക്കാണ് ഡ്രൈവർ കുന്ദമംഗലം പത്താംമൈൽ സ്വദേശി സി. ഫിറോസ് രക്ഷകനായത്. ബ്രേക്ക് നഷ്ടമായതറിഞ്ഞ ഉടൻ ഫിറോസ് ബസിൻറെ വേഗം കുറച്ച് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി 9.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കുട്ട-മാനന്തവാടി വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ…

Read More

പുലി ആക്രമണം, ദൗത്യസേന രൂപവത്കരിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് പുലികളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ദൗത്യസേന രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ദൗത്യസേനക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് വനം വകുപ്പ് കെണിവെച്ച്‌ പുലിയെ പിടികൂടിയത്. അഞ്ചു വയസ്സുള്ള പുലിയെ ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റി. മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങള്‍ ഇവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. മൈസൂരു വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട്…

Read More

മൈസൂരു വ്യാവസായിക ഇടനാഴി ഉടൻ

ബെംഗളൂരു: മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കും. ഇടനാഴി വരുന്നതോടെ കേരള- കർണാടക യാത്ര മിന്നൽ വേഗത്തിലാക്കും. മണ്ഡ്യ മുതൽ കെങ്കേരി വരെ നോക്കിയാൽ കാണാൻ കഴിയുന്ന തരത്തിലാണ് പുതിയ പാത. മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. നിലവിൽ പാത യാത്രക്കാർക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോൾ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.

Read More

ഫുഡ് ഡെലിവറി ജീവനക്കാരനെ മദ്യപാനികൾ ചേർന്ന് മർദ്ദിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുഡ് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെല്ലൂർ കാട്ട്പാടിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. മദ്യപിച്ച്‌ വാഹനം ഓടിച്ച പ്രതികൾ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇത് പിന്നാലെയായിരുന്നു പ്രകോപനം.…

Read More

സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍…

Read More

ഫ്ലവർ ഷോയ്ക്ക് ഒരുങ്ങി മടിക്കേരി

ബെംഗളൂരു: ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 6 വരെ നടക്കുന്ന വാർഷിക ഫ്ലവർ ഷോ ഇവന്റിനായി ഐക്കണിക് വിനോദസഞ്ചാര കേന്ദ്രമായ രാജാ സീറ്റ് ഇപ്പോൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും ഹോർട്ടികൾച്ചർ വകുപ്പിന്റെയും പിന്തുണയോടെ കുടക് ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 20 രൂപ പ്രവേശന ഫീസുള്ള ഫ്ലവർ ഷോ ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. രാജാ സീറ്റ് ഫ്ലവർ ഷോയിൽ ഏകദേശം 10,000 മുതൽ 12,000 വരെ പൂച്ചെടികൾ ഇതിനകം വേദിയിൽ സജ്ജീകരിച്ചിട്ടുണ്ട് കുടക് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായ ഡോ.ബി.സി…

Read More

വനാതിർത്തികളിൽ തീപിടുത്തം; വന്യമൃഗങ്ങളുടെ കടന്നുകയറ്റ ഭീതിയിൽ ജനവാസ കേന്ദ്രം

ചെന്നൈ: പശ്ചിമഘട്ടത്തിലെ വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോമയംപാളയം ഡംപ് യാർഡിൽ തീപിടിത്തം. ഇതേതുടർന്ന് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് കടക്കുമെന്ന ഭീതി പരത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാലിന്യം തള്ളുന്ന യാർഡ് ഇവിടെ നിന്ന് മാറ്റണമെന്ന് പൊതുജനങ്ങളും പരിസ്ഥിതി പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് മാലിന്യത്തിൽ തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി രണ്ട് മണിക്കൂറിനുള്ളിൽ തീ അണച്ചു. സംഭവത്തെത്തുടർന്ന് കാട്ടാനകൾ സമീപപ്രദേശത്തേക്ക് കടക്കുമെന്ന ആശങ്കയെത്തുടർന്ന് വനംവകുപ്പ് അധിക ജീവനക്കാരെ ഭാരതിയാർ സർവകലാശാല കാമ്പസിലേക്ക് നിയോഗിച്ചു.…

Read More

ഇനി റോഡുകൾ കുഴിക്കരുത്: ബിബിഎംപി

ബെംഗളൂരു : ബിബിഎംപി അമൃത് നഗരോത്ഥാനത്തിന് കീഴിലുള്ള ഫണ്ട് ഉപയോഗിച്ചു പുതുതായി അസ്ഫാൽ ചെയ്ത റോഡുകൾ കുഴിക്കുന്നില്ലന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ, ബിഡബ്ല്യുഎസ്എസ്ബി, ബെസ്‌കോം തുടങ്ങിയ ഏജൻസികളും മറ്റ് ഒഎഫ്‌സി കമ്പനികളും റോഡുകൾ കുഴിക്കരുതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടു. ഭൂരിഭാഗം മലിനജല, വൈദ്യുതി കേബിൾ ജോലികളും പൂർത്തീകരിച്ച് 2,000 കിലോമീറ്റർ റോഡ് ആസ്ഫൽ ചെയ്യാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനാൽ അനുമതി നൽകില്ലെന്ന് ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പാലികെ എൻജിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. റോഡിലെ…

Read More

വെള്ളപ്പൊക്കം സംസാരവിഷയമായതോടെ സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ബസവരാജ് ബൊമ്മെ

ബെംഗളൂരു:  പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് സംസാരത്തിനിടെ മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. നഗരത്തിന്റെ മോശം അവസ്ഥക്ക് രാഷ്ട്രീയക്കാരെകുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും…

Read More
Click Here to Follow Us